മലയാളത്തിന്റെ താരരാജാവായ മോഹൻലാലിനെ രണ്ട് മക്കളാണുള്ളത് വിസ്മയയും പ്രണവും. അച്ഛനോളം തന്നെ കഴിവുള്ള മക്കളാണ് രണ്ടുപേരും മകൻ പ്രണവ് മോഹൻലാൽ ഇപ്പോൾ മലയാള സിനിമയിലെ നായകൻ എന്ന രീതിയിൽ പേരെടുത്തു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ തന്റെ മകൾ ഇപ്പോൾ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്ന കാര്യമാണ് ലാലേട്ടൻ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. തന്നെ മകൾ എഴുതിയ ദി ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകത്തിന്റെ മലയാളം വിവർത്തനമാണ് ഇപ്പോൾ പ്രകാശനം ചെയ്യാൻ ഇരിക്കുന്നത്.
ഒട്ടേറെ കാലമായി ഈ പുസ്തകത്തിന്റെ പിന്നിലായിരുന്നു മോഹൻലാലിന്റെ മകൾ വിസ്മയ. നക്ഷത്ര ധൂളികൾ എന്ന പേരിട്ടിരിക്കുന്ന മലയാള വിവർത്തനമാണ് ഇപ്പോൾ പരിഭാഷപ്പെടുത്തി പ്രകാശം ചെയ്യുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം സംവിധായകൻ സത്യൻ അന്തിക്കാടും സംവിധായകൻ പ്രിയദർശനം ചേർന്നാണ് തൃശ്ശൂരിൽ വച്ച് പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്നത്. മോഹൻലാൽ എന്ന നടനം സിനിമയ്ക്ക് പുറമേ കലാരംഗത്ത് തന്റെ സംഭാവനകൾ നൽകിയിട്ടുള്ള താരമാണ്. അദ്ദേഹം അഭിനയിച്ചിട്ടുള്ള പല നാടകങ്ങളും പേരെടുത്ത് നാടകങ്ങളാണ്.
തന്റെ അതേ കഴിവ് പകർന്നു കിട്ടിയിട്ടുള്ള മകളുടെ പുതിയ പുസ്തകം ഇപ്പോൾ പ്രകാശനം ചെയ്യാൻ പോകുന്നത് വളരെയധികം അഭിമാനം തോന്നിക്കുന്ന വാർത്തയാണെന്ന് ലാലേട്ടൻ കുറിച്ചു. ഈ ചിത്രം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പേരിൽ പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതൽക്കേ തന്നെ കവിതകളോട് ഒരു പ്രത്യേക താൽപര്യമുള്ള ആളായിരുന്നു മോഹൻലാലിന്റെ മകളായ വിസ്മയ.
താരം പലപ്പോഴായി എഴുതിയിട്ടുള്ള കവിതകളാണ് ഇപ്പോൾ പുസ്തകരൂപത്തിൽ മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റിൻ്റെ പൂർണ്ണരൂപം – “എന്‍്റെ മകള്‍ വിസ്മയ എഴുതി പെന്ഗ്വിന് ബുക്സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിന്്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികള്‍’ ഓഗസ്റ്റ് 19 ന് തൃശ്ശൂരില്‍ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്‍്റെ ആത്മ മിത്രങ്ങളും എന്‍്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യന് അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്ന് മാതൃഭൂമി ബുക്ക്സ്റ്റാളില് വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛന് എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!”