മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാർ ആയ മെഗാസ്റ്റാർ മമ്മൂട്ടിയെയും കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെയും നായകന്മാരാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഫാസിൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 1998 പുറത്തിറങ്ങിയ ചിത്രം ആണ് ഹരികൃഷ്ണൻസ്. പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ ആണ് ഹരികൃഷ്ണൻസ് നിർമിച്ചത്. ജൂഹി ചൗള ആണ് ഹരികൃഷ്ണനസിൽ നായിക കഥാപാത്രത്തെ അവതരിച്ചത്. ഇന്നസെന്റ്, ശ്യാമലി, നെടുമുടി വേണു കുഞ്ചാക്കോ ബോബൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.
ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാലും മമ്മുട്ടിയും ഒരുമിച്ച് എത്തുന്നത് കൊണ്ട് തന്നെ ഭയങ്കര ഹൈപ്പിൽ എത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്ക് ഒത്ത് ഉയർന്നത് മൂലം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ ആയി മാറി. പിന്നീട് ഹരികൃഷ്ണൻസ് എന്ന പേരിൽ തന്നെ ചിത്രം തമിഴിൽ മൊഴിമാറ്റം ചെയ്തും ഇറക്കിയിരുന്നു. രണ്ട് ക്ലൈമാക്സുകളുമായി ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ഒന്നിൽ നായിക മോഹൻലാലിനെ ചൂസ് ചെയ്യുന്നത് ആയിട്ടും മറ്റൊന്നിൽ മമ്മുട്ടിയെ ചൂസ് ചെയ്യുന്നത് ആയിട്ടും ആയിരുന്നു ക്ലൈമാക്സ്.
ഇപ്പോൾ ആദ്യ ഭാഗം പുറത്ത് വന്നു ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും എത്തുന്നു എന്ന വാർത്തകൾ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഉടൻ തന്നെ ചിത്രത്തിന്റെ അന്നൗൺസ്മെന്റ് ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഫാസിൽ തന്നെ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. ഫാസിൽ സംവിധാനം ചെയ്യുന്ന അവസാന ചിത്രം ആയിരിക്കും ഹരികൃഷ്ണൻസ് രണ്ടാം ഭാഗം എന്നുമാണ് വിവരം. ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്.