ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബിയിൽ കൂടിക്കാഴ്ച നടത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഷൂട്ടിങ് ആവിശ്യത്തിന് എത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായി ജയസൂര്യ കണ്ട് രാജ്യത്തിന്റെ നന്ദി അറിയിക്കുക ആയിരുന്നു.മലയാളത്തിന്റെ മുതിർന്ന നടൻ മമ്മൂട്ടിയെ കാണാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യം ആണെന്നും മമ്മൂട്ടിയാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്നും ജയസൂര്യ ട്വിറ്ററിൽ കുറിച്ചിരുന്നു. പ്രധാനമന്ത്രി ദിനേശ് വർധനയുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തുമെന്ന് തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.എം ടിയുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആയിരുന്നു താരം ശ്രീലങ്കയിൽ എത്തിയിരുന്നത്.
എം ടി വാസുദേവൻ നായരുടെ കഥകള കോർത്തിണക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി സിനിമ സീരീസിലെ ഒരു യാത്ര കുറുപ്പ് എന്ന ഭാഗമാണ് സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. എംടിയുടെ ആത്മകഥാംശമുള്ള ഒരു ചിത്രം എന്ന് തന്നെ വേണമെങ്കിൽ ഇതിനെ വിളിക്കാവുന്നതാണ്.പി കെ വേണുഗോപാൽ എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെ കുറിച്ച് ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഓർമ്മയാണ് ഈ ചിത്രം.
എം ടിയുടെ കഥകൾ സിനിമയാകുമ്പോൾ അതിൽ ജീവനുള്ള ഒരു തിരക്കഥ ഉണ്ടായിരിക്കും എന്നുള്ളത് പ്രേക്ഷകർക്ക് ഉറപ്പാണ്. എം ടിയുടെ കഥകൾ എപ്പോഴും ജീവൻ തുടിക്കുന്ന കഥകൾ ആയിരിക്കും.
വള്ളുവനാടൻ ശൈലിയിലുള്ള അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഒരു പ്രത്യേക താൽപര്യമാണ് പ്രേക്ഷകർക്കും തോന്നാറുള്ളത്. ജയസൂര്യ പങ്കുവച്ച ട്വീറ്റ് ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ഇടം നേടുന്നത്.