കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിന്ന പോസ്റ്ററാണ് സ്റ്റാൻലിയെ തേടി ഉള്ള പോസ്റ്റ്റുകൾ. സൈജു കുറുപ്പ്, അജു വർഗീസ്, പ്രിയ വാര്യർ, നൈല ഉഷ, സാനിയ ഇയപ്പൻ, സിജു വിൽസൺ, മിഥുൻ, ആര്യ, അനാർക്കലി മരയ്ക്കാർ തുടങ്ങി ഒട്ടേറെ താരങ്ങൾ സ്റ്റാൻലിയെ തേടി ഉള്ള പോസ്റ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് ആരാണ് സ്റ്റാൻലി എന്ന ഒരു ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു.
ഇപ്പോൾ അതിനെല്ലാം ഉത്തരം ആയിരിക്കുകയാണ്. മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവ താരം നിവിൻ പോളി ആണ് എല്ലാവർക്കും കുറച്ചു ദിവസങ്ങൾ ആയി തിരഞ്ഞു നടന്നിരുന്ന സ്റ്റാൻലി. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രത്തിലെ നിവിനെ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആണ് സ്റ്റാൻലി. സാറ്റർഡേ നൈറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്ത് വിട്ടു.
പൂജ റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. നിവിൻ പോളിക്കൊപ്പം സൈജു കുറുപ്പ്, അജു വർഗീസ്, സിജു വിൽസൺ എന്നിവരും ഇന്ന് പുറത്ത് വിട്ട പോസ്റ്ററിൽ ഉണ്ട്. ഇവരെ കൂടാതെ ഗ്രേസ് ആന്റണി, സാനിയ ഇയപ്പൻ, മാളവിക ശ്രീനാഥ് തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജെക്സ് ബിജോയ് ആണ് ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്. ഒരു നിവിൻ പോളി ചിത്രത്തിൽ ആദ്യമായിട്ട് ആണ് ജെക്സ് ബിജോയ് വർക്ക് ചെയ്യുന്നത്.