മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് ലാൽ ജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രം സോളമന്റെ തേനീച്ചകൾ നാളെ ലോകം എമ്പാടും ഉള്ള തിയേറ്ററുകളിലേക്ക് എത്തുക ആണ്. എൽ ജെ ഫിലിംസിന്റെ ബാനറിൽ ലാൽ ജോസ് തന്നെ ആണ് സോളമന്റെ തേനീച്ചകൾ നിർമ്മിച്ചിരിക്കുന്നത്. പി ജി പ്രധീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ വിദ്യാസാഗർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
അജമൽ സാബു ആണ് ചിത്രത്തിന്റെ ക്യാമറ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. സോളമന്റെ തേനീച്ചകൾക്ക് മുൻപ് ലാൽ ജോസ് സൗബിൻ ഷാഹിറിനെ നായകൻ ആക്കി ഒരുക്കിയ മ്യാവു എന്ന ചിത്രത്തിന്റെയും സിനിമട്ടോഗ്രാഫർ അജ്മൽ സാബു ആയിരുന്നു. ഒരു റൊമാന്റിക് ത്രില്ലെർ ആയി ആണ് സോളമന്റെ തേനീച്ചകൾ ഒരുക്കിയിരിക്കുന്നത്. ജോജു ജോർജ്, വിൻസി അലോഷ്യസ് എന്നിവർക്ക് ഒപ്പം പുതുമുഖങ്ങൾ ആയ ദർശന എസ് നായർ, ശംബു മേനോൻ, അഡിസ് ആന്റണി അക്കര എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രഞ്ജൻ എബ്രഹാം ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സിവിൽ പോലീസ് ഓഫീസർസ് ആയി ആണ് വിൻസി അലോഷ്യസും ദർശന എസ് നായരും ചിത്രത്തിൽ എത്തുന്നത്. ജോണി ആന്റണി, ശിവ പാർവതി, മണികണ്ഠൻ ആചാരി, ഷാജു ശ്രീധർ, ബിനു പപ്പു, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അഭിനവ് മണികണ്ഠൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ ഉണ്ട്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ചിത്രം നാളെ തിയേറ്ററുകളിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.