മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019 മാർച്ചിൽ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫർ. ആശിർവാദ് മാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ലൂസിഫർ നിർമ്മിച്ചത്. സ്റ്റീഫൻ നെടുമ്പള്ളിയായും അബ്രാം ഖുറേഷിയുമായി മോഹൻലാൽ എത്തിയപ്പോൾ ഇരു കയ്യും നീട്ടി ആണ് ലോകം എമ്പാടും ഉള്ള പ്രേക്ഷകർ സ്വീകരിച്ചത്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം ആയി ലൂസിഫർ മാറിയിരുന്നു.

പ്രിത്വിരാജ് സുകുമാരൻ ആദ്യം ആയി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ലൂസിഫർ. ചിത്രം റിലീസായി കുറച്ചു നാളുകൾക്കു ശേഷം ഇതിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. എമ്പുരാൻ എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര് എന്നും അന്ന് പുറത്ത് വിട്ടിരുന്നു. ഒരുപാട് നാളുകൾ ആയി പ്രേക്ഷകർ ആ ഒരു ചിത്രത്തിന് ആയി കാത്തിരിക്കുകയാണ്. പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഇന്ന് ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവരികയാണ്. ഇന്ന് വൈകിട്ട് നാല് മണിക്ക് ചിത്രത്തിന്റെ അപ്ഡേറ്റ് അണിയറ പ്രവർത്തകർ പുറത്ത് വിടും എന്നാണ് വിവരം.

വമ്പൻ ബഡ്ജറ്റിലും താരനിരയിലും ഒരുങ്ങിയ ലൂസിഫറിൽ ബോളിവുഡ് താരം വിവേക് ഒബ്രോയ് ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. മഞ്ജു വാര്യർ, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ, കലാഭവൻ ഷാജോൺ, സായി കുമാർ, ബൈജു സന്തോഷ്‌, ഫാസിൽ, മുരുഗൻ മാർട്ടിൻ, സച്ചിൻ ഖദേക്കർ, നൈല ഉഷ, ടോവിനോ തോമസ്, സാനിയ ഇയ്യപ്പൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ലൂസിഫറിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അതിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ലൂസിഫറിനേക്കാൾ വലിയൊരു താരനിരയിലും വമ്പൻ ബഡ്ജറ്റിലും ആയിരിക്കും ചിത്രം ഒരുങ്ങുക എന്നത് തീർച്ച.

Leave a Reply

Your email address will not be published.

You May Also Like

ഇന്ത്യൻ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിക്കാൻ തല്ലുമാലയുമായി ടോവിനോ എത്തുന്നു

മലയാള സിനിമയിലെ യൂത്ത് സെൻസേഷണൽ ഹീറോ ടോവിനോ തോമസ് നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ…

ദുൽഖർ സൽമാനെ വിലക്കി ഫിയോക്

ദുൽഖർ സൽമാന് വിലക്ക് ഏർപ്പെടുത്തി തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്. ദുൽഖറിന്റെ പുതിയ ചിത്രമായ സല്യൂട്ട്…

ഫാൻസ്‌ ഷോകൾ അല്ല, ഫാൻസുകാർ എന്ന പൊട്ടന്മാരുടെ കൂട്ടത്തെയാണ് നിരോധിക്കേണ്ടത്

നവ്യ നായർ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് സംവിധാനം ചെയ്ത് കഴിഞ്ഞ…

ടിനു പാപ്പച്ചന്റെ പുതിയ ചിത്രത്തിൽ നായകൻ മോഹൻലാൽ അല്ല, പകരം ആ താരമാണ് നായകൻ

യുവസംവിധായകരിൽ ഏറെ ശ്രദ്ധ നേടിയ സംവിധായാകൻ ആണ് ടിനു പാപ്പച്ചൻ. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ്…