കുങ്കുമപ്പൂവ് എന്ന മലയാള പരമ്പരയിലൂടെ കടന്ന് വന്ന് മലയാളികള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച്, പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് ആശ ശരത്ത്.സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയിലൂടെയാണ് ആശ ശരത്ത് വെള്ളിത്തിരയില്‍ പ്രവേശിക്കുന്നത്.ഒട്ടനവധി സിനിമകൾ തരാം അഭിനയിച്ചു എങ്കിലും
ദൃശ്യം എന്ന ചിത്രത്തിലെ ആശ ശരത്തിന്റെ ഐജി ഗീത പ്രഭാകർ എന്ന വേഷം കൂടുതൽ ജന ശ്രദ്ധ ആകർഷിച്ചു.
അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ആശ ശരത്ത്.
ആദ്യം അഭിനയിച്ച ടെലി ഫിലിം ആയ നിഴലും നിലാവിനും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ആശ ശരത് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് പപ്പൻ. സിനിമക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ
ആശ ശരത്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പീസ്’. ഇതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ തരാം ഇപ്പോൾ പങ്കുവരച്ചിരിക്കുകയാണ്.ഒരു ക്രൈം ത്രില്ലര്‍ ചിത്രം ആണെങ്കിലും വളരെ രസകരമായ ചിത്രമാണ് എന്നും തരാം പറഞ്ഞു.കണ്ടിറങ്ങുന്നവര്‍ക്ക് നിരാശ ഉണർത്തുന്ന തരത്തിലുള്ള ചിത്രം ആയിരിക്കില്ല എന്നും തരാം പറഞ്ഞു. അതുപോലെ, ചിത്രത്തിലം ചില രംഗങ്ങള്‍ ആലോചിക്കുമ്പോള്‍ ഇപ്പോഴും ചിരി വരും എന്നും, വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് താന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു.
വളരെ കരുത്തും എന്നാൽ കുരുത്തക്കേടും ഉള്ള കഥാപാത്രമാണ് പീസിലേത്. കയ്യിലിരിപ്പ് അത്ര ശരിയല്ലെന്നും, കല്യാണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന ഒരു രീതിയാണ് ആ കഥാപാത്രത്തിനെന്നും, ഇപ്പോഴത്തെ ഒരു യോ യോ സ്‌റ്റെല്‍ ആണ് എന്നും താരം പറയുവന്നു. അതേസമയം, താന്‍ സിനിമയ്ക്ക് വേണ്ടി സിഗരറ്റ് വലിച്ചിട്ടുണ്ടെന്നും, എന്നാല്‍ ജീവിതത്തില്‍ വലിച്ചിട്ടില്ലെന്നും, അത് ഇഷ്ടമല്ലെന്നും താരം വെളിപ്പെടുത്തു. നൃത്തത്തില്‍ അമ്മയാണ് തന്റെ ഗുരുവെങ്കില്‍, സിനിമയിലെ സിഗരറ്റ് വലിയില്‍ തന്റെ ഗുരു ജോജുവാണെന്നും താരം പറയുന്നു.തരത്തിന്റെ ഈ വാക്കുകൾ ഇപ്പൊ വൈറൽ ആയിരിക്കുകയാണ്.