സുരേഷ് ബാബുവിന്റെ രചനയിൽ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് താണ്ഡവം.2002 ആണ് ചിത്രം പുറത്തിറങ്ങിയത്.സഹോദരങ്ങളായ സ്വാമിനാഥനും കാശിനാഥനും തമ്മിലുള്ള സ്നേഹ ബന്ധം കാണിക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്.നരസിംഹത്തിന് ശേഷം ഷാജി കൈലാസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് താണ്ഡവം. സിനിമ റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. താണ്ഡവം 20 വര്‍ഷം പിന്നിട്ടതിനെ ഓര്‍മിച്ച്കാണ്ട് ഫെയ്സ്ബുക്കില്‍ ഒരു ആരാധകന്റെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മലയാള ചലച്ചിത്രലോകത്ത് ഏറ്റവും വലിയ ഹൈപ്പില്‍ വന്ന സിനിമകളില്‍ ഒന്നാണ് താണ്ഡവം. കേരളത്തില്‍ ആദ്യമായി 50 സ്ക്രീനില്‍ റിലീസ് ചെയ്ത സിനിമ കൂടിയാണെന്നും, വെറും 8 ദിവസം കൊണ്ട് 2.85 കോടി ബോക്സോഫീസിൽ കളക്ഷൻ നേടിയ ചിത്രമാണെന്നും,ബിജിഎം, പാട്ടുകള്‍ കൊടൂര ഹൈപ്പില്‍ വന്ന് നിരാശ സമ്മാനിച്ച മറ്റൊരു മോഹന്‍ലാല്‍ ചിത്രമായിരുന്നു താണ്ഡവം എന്നാണ് കുറിപ്പില്‍ പറയുന്നത്.
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടനെപ്പോലെ തന്നെ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെയും ആളുകൾ നെഞ്ചോട് ചേർക്കാറുണ്ട്.ഷാജി കൈലാസ് – മോഹന്‍ലാല്‍ ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ വക നല്കിയ സിനിമകള്‍ ആയിരുന്നുവെങ്കില്‍ ഈ കൂട്ടുകെട്ടില്‍ അപ്രതീക്ഷിതമായി നിലം പൊത്തിയ ചിത്രമായിരുന്നു ‘താണ്ഡവം’.മധു, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ജഗദീഷ്, ലാലു അലക്സ്, രാജന് പി. ദേവ്, സായികുമാര്‍, മണിയന്‍പിള്ള രാജു എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡിക്കിള്‍ സിനിമയുടെ ബാനറില്‍ ജോണി സാഗരികയാണ് ചിത്രം നിര്‍മ്മിച്ചത്.