മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.മലയാളത്തിന്റെ മഹാനാടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.നടൻ എന്ന നിലയിൽ മികവ് തെളിയിച്ച ഒരു വ്യക്തി മോഹൻലാൽ ഇതേ പ്രകടനം തന്റെ ആദ്യ സംവിധാനത്തിലും കാണിച്ചാൽ മോളിവുഡിനെ ഇന്ത്യൻ സിനിമയുടെ തലപ്പത്ത് എത്തിക്കാൻ ബറോസ് എന്ന ചിത്രത്തിന് സാധിക്കും.
എന്നാൽ ഈ ചിത്രത്തെ ഓർത്തു നിരാശയിലാണ് ആരാധകർ.ചില ആരാധകർ സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ചിത്രത്തെ കുറച്ച് വളരെ മോശമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ നോക്കുമ്പോൾ വലിയ പ്രതീക്ഷ വയ്ക്കാനുള്ള സിനിമയല്ല ബറോസ് എന്നാണ് ചില ആരാധകർ പറയുന്നത്. ചിത്രം മോശമായൽ അത് മോഹൻലാലിനെ സിനിമ കരിയറെ തന്നെ സരമായി ബാധിക്കാനുള്ള സാധ്യത ഏറെ ആണ് എന്നാണ് ആരാധകർ പറയുന്നത്.
ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിക്കഴിഞ്ഞാൽ എന്തും സംഭവിക്കാൻ സാധ്യതയുള്ള ചിത്രമാണ് ബറോസ്. ചിത്രത്തേക്കുറിച്ചുള്ള ഇത്തരത്തിലുള്ള പരാമർശങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
മോഹൻലാൽ എന്ന നടനെപോലെ മിന്നുന്ന പ്രകടനങ്ങൾ മോഹൻലാൽ എന്ന സംവിധായാകനിലും ഉണ്ടാകട്ടെ എന്നും ഒരു അഭിമാനമായി മാറാൻ കഴിയട്ടെ എന്നാണ് പല ആളുകളുടെയും ആശംസിക്കുന്നത്. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം വിഷുവിന് തീയറ്ററിലേക്ക് എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. പൂർണ്ണമായും ത്രീഡിയിൽ അണിയിച്ചൊരുക്കുന്ന ചിത്രം വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാൻ പോകുന്നത്.