ശരവണൻ അരുൾ നായകനായി എത്തിയ ചിത്രമായിരുന്നു ദി ലെജൻഡ്. ചിത്രം ഒരു മാസ്സ് മസാല എന്റർടൈൻമെന്റ് ചേരുവകളുമായിട്ടാണ് എത്തിയത് എങ്കിലും തീയറ്ററിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയത്.

ജെ ഡി ജെറിയാണ് ചിത്രത്തിന്റെ സംവിധായകൻ.ഉര്‍വ്വശി റൗട്ടേല, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ വിവേകിന്റെ അവസാന സിനിമകളിലൊന്നാണിത്.വൻ മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ആയിരുന്നു എങ്കിലും സമ്മിശ്ര പ്രതികരണം നേടിയതിനാൽ ബോക്സ്‌ ഓഫീസ് കളക്ഷനും മോശം ആയിരുന്നു.

എന്നാൽ ഇത് കൊണ്ടൊന്നും ശരവണൻ അരുൾ തോറ്റു പിന്മാറില്ല എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്‌.തന്റെ ആദ്യ ചിത്രം ‘ദ ലെജന്‍ഡി’ന് ശേഷം അദ്ദേഹത്തിന്റേതായി പുതിയ സിനിമ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പുതിയ ചിത്രത്തിന്റെ ഭാഗമായി സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇതോടെ താരത്തിന്റെ ആരാധകർ ആവേശത്തിലാണ്. രണ്ടാം വരവിൽ ഇടിവെട്ട് ഐറ്റവുമായിട്ടാകും ഞങ്ങളുടെ ലെജൻഡ് എത്തുക എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published.

You May Also Like

മലയാളികൾ കാത്തിരുന്ന വാർത്തയെത്തി, ഇരുവരും ഒന്നിക്കുന്നു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകൻ-നടൻ കൂട്ടുകെട്ട് ആണ് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട്. ഇരുവരും…

വിക്രം വിജയ് ചിത്രത്തിൽ നിന്ന് കോപ്പി അടിച്ചത്, വൈറലായി വിജയ് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഉലക നായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മാർച്ച് മൂന്നിന്…

സ്ക്രിപ്റ്റ് പൂർത്തിയാക്കി മുരുളി ഗോപി, എമ്പുരാൻ അണിയറയിൽ ഒരുങ്ങുന്നു

മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പ്രിത്വിരാജ് സുകുമാരൻ…

വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ ദുൽഖറിന്റെ പരസ്യത്തിൽ നിന്ന് കോപ്പി അടിച്ചതോ?

തമിഴ് സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. നിലവിൽ ദളപതി വിജയിയുടെ…