ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദളപതി 67’.മാസ്റ്ററി’ന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ലോകേഷ് കനകരാജ്.ദളപതി 67’ന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പൊ പുറത്തു വരുന്നത്.ചിത്രത്തിൽ ആക്ഷന്‍ കിംഗ് അര്ജുന് അഭിനയിച്ചേക്കുമെന്ന തരത്തിലുള്ള വാർത്തയാണ് പുറത്തു വരുന്നത്.
‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതിനാല്‍ ‘ദളപതി 67’ല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഈ ചിത്രത്തിന്മേല് ഉള്ളത്. എന്നാല്‍ ദളപതി 67 എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ട ദളപതി പടമല്ലെന്നും, ഇത് വേറെ ലെവല്‍ ഐറ്റമാണെന്നും പറയുകയാണ് ലോകേഷ്.ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ദളപതി 67’. ചിത്രത്തില്‍ തൃഷ, സാമന്ത എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സാമന്ത പോലീസ് വേഷത്തിലാകും എത്തുക. .സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രമായിരുന്നു വിക്രം.തമിഴകത്തു മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.
കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന് എന്നിവരൊക്കെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.