സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകൻ ആക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകം എമ്പാടും ഉള്ള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2023 സെപ്റ്റംബർ 28 ന് തിയേറ്ററുകളിൽ എത്തും. ഹോംമ്പലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടുർ ആണ് സലാർ നിർമ്മിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ പ്രഭാസിനെ കൂടാതെ ശ്രുതി ഹാസൻ, പ്രിത്വിരാജ് സുകുമാരൻ, ജഗപതി ബാബു തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഇരുന്നൂറ് കോടിക്ക് മീതെ വമ്പൻ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

2020 ഡിസംബറിൽ അനൗൺസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി 2021 ൽ ആണ്. രവി ബസ്റൂർ ആണ് മ്യൂസിക് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്. ഭുവൻ ഗൗഡ സിനിമട്ടോഗ്രാഫി നിർവഹിക്കുന്നു. 2022 ഏപ്രിൽ 14 ന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധികൾ മൂലം ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിയാതെ വന്നതിനാൽ റിലീസ് മാറ്റി വെക്കുകയായിരുന്നു. പ്രഭാസും പ്രശാന്ത് നീലും ആദ്യം ആയി ഒന്നിക്കുന്ന ചിത്രം ആണ് സലാർ.

ഉഗ്രം, കെ ജി എഫ് ചാപ്റ്റർ വൺ, കെ ജി എഫ് ചാപ്റ്റർ ടു എന്നീ മൂന്ന് ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്. ബാഹുബലി സീരിസ്‌ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം പ്രഭാസ് നായകൻ ആയി എത്തിയ സാഹോ, രാധേ ശ്യാം എന്നീ ചിത്രങ്ങൾക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ചിത്രത്തിൽ വലിയ പ്രതീക്ഷകൾ ആണ് പ്രഭാസ് ആരാധകർക്കും സിനിമ പ്രേമികൾക്കും ഉള്ളത്. ഇന്ത്യൻ സിനിമയിലെ സകലമാന ബോക്സ്‌ ഓഫീസ്‌ റെക്കോർഡുകളും ഈ സിനിമയിലൂടെ പ്രഭാസ് സ്വന്തം പേരിൽ ആക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ലാലേട്ടന്റെ പിറന്നാളാണ് പോസ്റ്റൊന്നും ഇടുന്നില്ലേ? മോഹൻലാൽ ആരാധകന് ബാബു ആന്റണി കൊടുത്ത മറുപടി കണ്ട് ഞെട്ടി മലയാളികൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

ബിഗ് ബോസ് താരം ഡോക്ടർ റോബിൻ സഞ്ചരിച്ച വാഹനം അപകടത്തിൽ

പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തിൽ കാര്യമായ…

ഞാൻ ഒരാളെ ചുംബിച്ചിട്ടുണ്ട്, വെളിപ്പെടുത്തി ഡോക്ടർ റോബിൻ

ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോ വഴി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോക്ടർ…

മാത്യു-നസലിൻ കൂട്ടുകെട്ടിൽ പാൻ ഇന്ത്യൻ ചിത്രമൊരുങ്ങുന്നു

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രെദ്ധേയരായ രണ്ട് പേരാണ് മാത്യു തോമസും നസ്‌ലിനും. ശ്യാം പുഷ്കരന്റെ…