പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ജനഗണമന’.മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രം 20 കോടി രൂപയാണ് ലോകവ്യാപകമായി 5 ദിവസം കൊണ്ട് നേടിയത്.രോഹിത് വെമൂല മുതല്‍ ഭരണവര്‍ഗ്ഗത്തെ അധികാരത്തില്‍ നിലനിര്‍ത്താന്‍ സൃഷ്ടിച്ചെടുക്കുന്ന സാമുദായിക കലാപങ്ങള്‍ വരെ സിനിമ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമയില്‍ അടുത്തകാലത്തായി ജാതി രാഷ്ട്രീയം സംസാരിക്കുന്ന നിരവധി സിനിമകള്‍ ഇറങ്ങുന്നുണ്ട്. മലയാളത്തില്‍ ഇത്തരം വിഷയത്തെ ആഴത്തില്‍ സംസാരിക്കുന്ന സിനിമകള്‍ വളരെ കുറവാണ്. ഒരു കൊമേഴ്‌സ്യല്‍ സിനിമയിലേക്ക് അത്തരത്തിലുള്ള പൊള്ളുന്ന വിഷയത്തെ എങ്ങനെ കോര്‍ത്തിണക്കി അവതരിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണമായി മാറുന്നുണ്ട് പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘ജനഗണമന’.
രാഷട്രീയവും, സാമൂഹികപരവുമായി ഏതാനും സംഭവങ്ങളെ, ഒരു കഥയുടെ നൂലുമായി ബന്ധിപ്പിച്ച്, കാണുന്ന പ്രേക്ഷകരോട് കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന തരത്തില്‍ കെട്ടിപ്പടുത്ത തിരക്കഥയാണ് ചിത്രത്തിന്റേത്.

ഷാരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കിയത്.സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണിത്.
ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നുണ്ട്.രണ്ടാം ഭാഗത്തിന് മുന്നേ ഡിജോ ആന്റണി പുതിയ മറ്റൊരു ചിത്രവും ഒരുക്കുന്നുണ്ട്. അതില്‍ പൃഥ്വിരാജാണ് നായകനായെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രമായെത്തുമെന്നാണ്.

മോഹന്‍ലാലും ഡിജോ ജോസും ഷാരിസും ഒന്നിക്കുന്നു എന്ന തരത്തിൽ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്.കഴിഞ്ഞ ദിവസം ജനഗണമന സിനിമയുടെ വിജയാഘോഷ വേദിയില്‍ ആന്റണി പെരുമ്പാവൂര്‍ എത്തിയിരുന്നു.
ഇതെല്ലാം മോഹന്‍ലാല്‍ ആ ചിത്രത്തിലെത്തുമെന്ന തരത്തിലുള്ള സൂചനയാണ് നൽകുന്നത്.ജനഗണമന 2ന് മുമ്പ് വരുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാവുമോ
എന്ന് ആരാധകർ ഒന്നടങ്കം ഉറ്റുനോക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഡോക്ടർ റോബിൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു, ആഘോഷത്തിമിർപ്പിൽ റോബിൻ ആർമി

ഏഷ്യാനെറ്റ് വഴി സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ…

ഷൂട്ടിംഗിനിടെ സാമന്തയും വിജയ് ദേവർകൊണ്ടയും സഞ്ചരിച്ച കാർ നദിയിലേക്ക് മറിഞ്ഞു

അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മൊത്തം തരംഗം സൃഷ്ടിച്ച ആളാണ് വിജയ്…

മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ ഓണത്തിന് ഉണ്ടാവുകയില്ല

പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍.ചിത്രം ഓണം…

കടുവ നാളെയെത്തുന്നു, പല സീനുകളും വെട്ടി മാറ്റി?

മലയാളത്തിന്റെ യുവ സൂപ്പർ താരം പ്രിത്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ്…