തമിഴിലെ സിനിമ ലോകത്തിലെ പ്രശസ്ത സംവിധായകനാണ് ലോകേഷ് കനകരാജ്.
2017ല്‍ മാനഗരം എന്ന ചിത്രവുമായിട്ടാണ് തമിഴ് ചലച്ചിത്ര രംഗത്ത് ലോകേഷ് അരങ്ങേറ്റം കുറിച്ചത്.മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം തമിഴകത്തിന്റെ മികച്ച സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തമായി. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ കൂടിയാണ് അദ്ദേഹം.

ഇപ്പോഴിതാ, മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടായിരു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലോകേഷ്.ചിത്രത്തിന്റെ തമിഴ് റീമേക്ക് റൈറ്റ്‌സ് വേറെ ആര്‍ക്കോ ആയത് കൊണ്ടാണ് അത് നടക്കാത്തതെന്നും ലോകേഷ് വെളിപ്പെടുത്തി.

മലയാളത്തിൽ ബിജു മേനോന്‍ ചെയ്ത അയ്യപ്പന്‍ നായരായി തമിഴില്‍ സൂര്യയും പൃഥ്വിരാജ് ചെയ്ത കോശി കുര്യൻ എന്ന കഥാപാത്രം കാര്‍ത്തിയുമാണ് തന്റെ മനസ്സിലുണ്ടായിരുന്ന താരങ്ങളെന്നും ലോകേഷ് തുറന്നു പറഞ്ഞു. അതേസമയം, അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴതിന്റെ ഹിന്ദി റീമേക്കും പുരോഗമിക്കുകയാണ്. അറുപത്തിയെട്ടാമതു ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നാല് പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും നേടിയത്.

ലോകേഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു വിക്രം. കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ചിത്രം തമിഴകത്തു മാത്രമല്ല ഇന്ത്യൻ സിനിമ ഇന്‍ഡസ്ട്രിയിൽ വൻ വിജയം കൈവരിച്ചിരുന്നു.ഏകദേശം 400 കോടി കളക്ഷൻ ലഭിച്ച സിനിമ കൂടിയായിരുന്നു വിക്രം.

Leave a Reply

Your email address will not be published.

You May Also Like

ദളപതി 67 ഒരു മുഴുനീള ആക്ഷൻ ചിത്രം: ചിത്രത്തിൽ പാട്ടുകളും ഇല്ല ; ലോകേഷ് കനകരാജ്

പ്രഖ്യാപന സമയം മുതല്‍ ആരാധകർ ഏറെ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ദളപതി 67. മാസ്റ്റര്‍…

ഹോളിവുഡിനോട് കിടപിടിക്കാൻ മോളിവുഡിന്റെ ബാറോസ് ഒരുങ്ങുന്നു, സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു ലീക്കഡ് ഫോട്ടോസ്

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

തിയേറ്ററുകൾ ഇളക്കിമറിക്കാൻ നടിപ്പിൻ നായകനും ദുൽഖറും ഒന്നിക്കുന്നു, വാർത്ത പുറത്ത് വിട്ട് തമിഴ് ദിനപത്രം

തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് നടിപ്പിൻ…

ആദ്യമായി കണ്ട മലയാള സിനിമ ഒരു ദുൽഖർ സൽമാൻ ചിത്രം, കെ ജി എഫ് നായിക ശ്രീനിധി പറയുന്നു

കെ ജി എഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ പ്രേക്ഷക പ്രീതി നേടിയെടുത്ത നടിയാണ് ശ്രീനിധി…