മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്.പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാസ് മസാല സിനിമയായി അണിയിച്ചൊരുക്കിയ ചിത്രത്തിലെ ഏആര്‍ റഹ്‌മാന്‍ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ, ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത കേട്ടതാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്.ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണൻ തന്നെയാണ്. ‘ആറാട്ടി’നു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത് എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്. അതില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

You May Also Like

കടുവ ഇഷ്ടപ്പെട്ടില്ല, ഷാജി കൈലാസിന്റെ സംവിധാനം മോശം, ആറാട്ട് അണ്ണനോട് കയർത്ത് പ്രേക്ഷകർ

പ്രിത്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിൽ…

മോഹൻലാൽ എന്ന നടനെപ്പോലെ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ മോഹൻലാൽ എന്ന സംവിധായകന് സാധിക്കുമോ?

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.മലയാളത്തിന്റെ മഹാനാടൻ ആദ്യമായി സംവിധാനം…

മണിരത്‌നത്തിനു അറിയാം മലയാള നടന്മാരെ എങ്ങനെ ഉപയോഗിക്കണമെന്ന്, ഏറ്റവും വലിയ തെളിവ് പൊന്നിയിൻ സെൾവൽ ജയറാമിന്റെ വേഷം

ഒരുപാട് നാളത്തെ കാത്തിരിപ്പിനോടുവിൽ ബ്രപമാണ്ഡ തമിഴ് ചലച്ചിത്രമായ പൊന്നിയിൻ സെൽവൻ സിനിമ പ്രേഷകരുടെ മുന്നിലെത്തിരിക്കുകയാണ്. ഒരുപാട്…

‘എനിക്ക് പകരം ഐശ്വര്യ റായിയെ അയക്കാമെന്നാണ് അന്നവർ പറഞ്ഞത്’, വെളിപ്പെടുത്തലുമായി സുസ്മിത സെൻ

ഇന്ത്യയുടെ അഭിമാനങ്ങളാണ് സുസ്മിത സെന്നും ഐശ്വര്യ റായിയും. ഇന്ത്യയിലേക്ക് ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം എത്തിച്ച…