12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ.ജീവിതം തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം.കമ്മീഷണർ,മാഫിയ,നരസിംഹം,വല്യേട്ടൻ തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത എക്കാലത്തെയും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളാണ്.

ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയത്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, അലിഭായ്, റെഡ് ചില്ലീസ് എന്നിവയായിരുന്നു.ഈ കോമ്പിനേഷൻ മലയാളി സിനിമ പ്രേഷകർക്ക് എന്നും ഒരു ഹരം തന്നെയായിരുന്നു.ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ആയിട്ട് അടുത്തത് ഹെവി പടം ആയിരിക്കുമെന്നും എന്നാലേ എനിക്കൊരു എനര്‍ജി ഉണ്ടാകൂവെന്നും സ്‌ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് മസാല എന്റർടൈനർ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഷാജി കൈലാസ് .നല്ലൊരു സ്ക്രിപ്റ്റ് കിട്ടാൻ കാത്തിരിക്കുകയാണെന്നും അങ്ങനൊന്ന് കിട്ടിയാൽ തീർച്ചയായും തന്റെ അടുത്ത ചിത്രം ലാലേട്ടനെ വെച്ചിട്ടുള്ള ഒരു ഹെവി പടമായിരിക്കും എന്ന് വ്യക്തമാക്കി. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എലോൺ.പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന് ഏറ്റവും വലിയ പ്രത്യേകത. ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ 30-ാം ചിത്രമെന്ന പ്രത്യേകതകൂടി എലോണിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അൽഫോൻസ്‌ പുത്രന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി, വിവരം പുറത്ത് വിട്ട് അൽഫോൻസ്

മലയാള സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരു സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. 2013…

വർങ്ങള്ക്കു ശേഷം പഴയ ഉശിരൻ പോലീസ് വേഷത്തിൽ വീണ്ടും പാപ്പാനിലുടെ തിരിച്ചു വരവിനൊരുങ്ങി സുരേഷേട്ടൻ

മോളിവുഡ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി 22 വർഷങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘പാപ്പൻ’ എന്ന…

അഭിമാന നേട്ടം സ്വന്തമാക്കി കുഞ്ചാക്കോ ബോബന്റെ അറിയിപ്പ്

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ്‌ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അറിയിപ്പ്. ടേക്ക് ഓഫ്‌, സീ…

ഇത്രയും സൗന്ദര്യമുള്ള ഒരു നടി ഇന്ത്യൻ സിനിമയിൽ വേറെയില്ല, കല്യാണിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ പ്രിയ സംവിധാനയകൻ പ്രിയദർശന്റെയും പ്രിയ നായിക ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. കൃഷ് 3…