മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും.2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്സ്ഓഫീസില്‍ നിന്നും റോക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാംഭാഗം എമ്പുരാന്‍ ഉടന്‍ ഉണ്ടാവുമെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു.ആരാധകർ മാത്രമല്ല മലയാള സിനിമ പ്രേകഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാൻ.
ചിത്രം ഉടന്‍ തന്നെ ഉണ്ടാകുമെന്നുള്ള സൂചനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ജന ഗണ മനയുടെ സക്സസ് മീറ്റ് കൊച്ചിയില്‍ നടന്നത്. കുഞ്ചാക്കോ ബോബൻ,ടൊവിനോ തോമസ്‌, സുരാജ് വെഞ്ഞാറമൂട് എന്നിവരും പൃഥിക്കൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ ചടങ്ങില്‍ നിന്നും വേഗത്തില്‍ മടങ്ങുകയാണെന്നും,ഞാന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങണമെന്നും,ലാലേട്ടന്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാല്‍ പിന്നെ പത്ത് അറുപത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വരുകയുള്ളൂ എന്നും അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണമെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

മോഹന്‍ലാലിനെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞതോടെ ആരാധകരെല്ലാം എമ്പുരാന്‍ ആണെന്ന പ്രതീക്ഷയിലാണ് ഇരിക്കുന്നത്.ആരാധകര്‍ ഏറെ ആവേശത്തോടെയാണ് എമ്പുരാന്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.എന്തായാലും ഉടനെ തന്നെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പൃഥ്വി പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും തന്നെ.സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ട് താരങ്ങൾ കൂടിയാണ് പ്രിത്വിയും മോഹൻലാലും.അതേസമയം തീര്‍പ്പാണ് പൃഥ്വിയുടെ പുറത്തിറങ്ങനിരിക്കുന്ന എറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published.

You May Also Like

ശ്രീവിദ്യ മുല്ലച്ചേരിയും നൈറ്റ്‌ ഡ്രൈവിലെ അമ്മിണി അയ്യപ്പനും

റോഷൻ മാത്യു, ഇന്ദ്രജിത്ത് സുകുമാരൻ, അന്ന ബെൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ…

തിയേറ്റർ റഷ് ചിത്രങ്ങളുടെ മോഷണം, ചിത്രങ്ങളിൽ വാട്ടർമാർക്ക് ആഡ് ചെയ്ത് ജനഗണമന ടീം

പ്രിത്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാരീഷ് മുഹമ്മദിന്റെ തിരക്കഥയിൽ ഡിജോ ജോസ്…

തിയേറ്ററുകളിൽ വിസ്ഫോടനം തീർക്കാൻ മെഗാഹിറ്റ് ചിത്രം ഗാങ്സ്റ്ററിന് രണ്ടാം ഭാഗം വരുന്നു, വെളിപ്പെടുത്തി ആഷിക് അബു

ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം…

അപ്പോ എല്ലാ നായിന്റെ മക്കളോടും പറഞ്ഞേക്ക് അണ്ണൻ തിരിച്ച് വരും എന്ന്’, വിമർശകരെ വെല്ലുവിളിച്ച് ഒമർ ലുലു

2016 ൽ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ തന്റെ കരിയർ തുടങ്ങിയ സംവിധായകനാണ് ഒമർ അബ്ദുൾ…