പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍.ചിത്രം ഓണം റിലീസായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഓണത്തിന് ചിത്രം റിലീസ് ചെയ്‌തേക്കില്ല എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്.സെപ്റ്റംബറില്‍ പൂജ ഹോളിഡേസിലാണ് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുകയെന്നാണ് സൂചന. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോഷാക്ക്’.ചിത്രം ഓണം റിലീസായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാൽ ചിത്രം ഓണത്തിന് റിലീസിന് എത്തുകയില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. റോഷാക്കില്‍ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണ സംരംഭം ആണ് ഈ ചിത്രം.

അങ്ങനെയെങ്കിൽ മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ റിലീസ് ചെയ്യാത്ത ഒരു ഓണക്കാലമായിരിക്കും ഇത്‌. ഇരുവരുടെയും ചിത്രങ്ങൾ ഓണത്തിന് ഉണ്ടാവുകയില്ല പകരം സെപ്റ്റംബറിൽ റിലീസ് കാണുമെന്നുള്ള തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.അങ്ങനെയെങ്കില്‍ ഒരിടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ മോഹന്‍ലാല്‍ – മമ്മൂട്ടി പോരാട്ടത്തിന് കളമൊരുങ്ങും.

പുലിമുരുകനു ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന മോണ്‍സ്റ്റര്‍ ചിത്രത്തിനായും ആരാധകര്‍ ഏറെ ആകാംഷയിലാണ് കാത്തിരിക്കുന്നത്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ രചിക്കുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്‌തേക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സംഗീതം ഒരുക്കുന്നത് ദീപക്‌ദേവ്. ജീത്തു ജോസഫിന്റെ ചിത്രമായ ‘റാമി’ല്‍ ആണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

You May Also Like

ആയിരം അല്ല അയ്യായിരം കോടി നേടും, മോഹൻലാൽ രാജമൗലി കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങുന്നു?

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

ബിലാലിൽ ദുൽഖർ ഉണ്ടെങ്കിൽ മലയാളസിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ആദ്യദിന കളക്ഷൻ നേടുന്ന ചിത്രമായി മാറും, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ബിലാൽ. മമ്മൂട്ടിയെ നായകൻ…

ആരെങ്കിലും ആയി ഞാൻ കമ്മിറ്റ് ചെയ്താൽ ആ ആൾ ആയിരിക്കും പിന്നെ മരിക്കുന്നതുവരെ എന്റെ ജീവിത പങ്കാളി ; സന്തോഷ് വർക്കി

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സന്തോഷ്‌ വർക്കി ചെയ്യുന്ന പോസ്റ്റുകളും…

റിലീസിനൊരുങ്ങി ഗൗതം വാസുദേവ് മേനോൻ-വിക്രം ചിത്രം ധ്രുവനച്ചത്തിരം

ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി റിലീസിനായി…