മലയാള സിനിമയുടെ തരാ ചക്രവർത്തിയായ അത്ഭുത പ്രതിഭയാണ് മോഹൻലാൽ. മലയാളികളുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയം.സിനിമ ലോകത്ത് മാത്രമല്ല എപ്പോഴും മോഹൻലാൽ മലയാളികൾക്ക് ഒരു ഹരം തന്നെയാണ്.ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സിനിമയിലെ വില്ലൻ വേഷത്തിലൂടെയാണ് മോഹൻലാൽ എന്ന നടൻ സിനിമയിലേക്ക് കടന്നുവന്നത്.ഇന്ത്യൻ സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്.ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്.
മോഹൻലാൽ എന്ന നടന്റെ ആരാധകരെ നമ്മൾ എടുത്ത് പറയേണ്ട ഒന്നാണ്.ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. ആരാധകരെ തൃപ്തിപ്പെടുത്താനായി മാത്രം സിനിമകള്‍ ചെയ്തിട്ടുള്ള നടനാണ് മോഹന്‍ലാല്‍.മലയാളികൾ മാത്രമല്ല ഇന്ത്യ മുഴുവനും ആരാധകരുള്ള ഒരു നടൻ തന്നെയാണ് മോഹൻലാൽ. മലയാളികളുടെ സ്വാകാര്യ അഹങ്കാരം.
ഇപ്പോഴിതാ തെന്നിന്ത്യന്‍ നടന് കിച്ചാ സുദീപ് തന്റെ ഭാര്യ ഭയങ്കര മോഹന്‍ലാല്‍ ആരാധികയാണെന്നും മോഹന്‍ലാലിനെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഒരു അഭിമുഖമാണ് വൈറലാവുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ എന്റെ ടീമിനെ സപ്പോര്‍ട്ട് ചെയ്യാതെ മോഹന്‍ലാല്‍ സാറിന്റെ ടീമിനെ ആണ് ഇവള് സപ്പോര്‍ട്ട് ചെയ്തതെന്നും കിച്ചാ സുദീപ് പറയുന്നു.
ഈച്ച എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആരാധകര്‍ ഏറെ ലഭിച്ച താരമാണ് കിച്ച സുദീപ്.1997-ല്‍ പുറത്തിറങ്ങിയ തായവ്വാ എന്ന ചിത്രത്തിലൂടെയാണ് സുദീപ് വെള്ളിത്തിരയിലേക്കെത്തുന്നത്.മാധ്യമങ്ങൾക് നൽകിയ അഭിമുഖത്തിൽ സുദീപ് ഒരു കടുത്ത മോഹൻലാൽ ആരാധകനാണ് എന്നു തുറന്നു പറയുന്നുണ്ട്.മോഹൻലാൽ വളരെ ഫെന്റസ്റ്റിക് ആണെന്നും ഞങ്ങൾ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്നും മാത്രമല്ല വളരെ മഹത്തായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് മോഹൻലാൽ എന്നും പറഞ്ഞു.സുദീപിന്റെ ഈ വാക്കുകളെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്