അങ്കമാലിയിൽ ടെക്സ്റ്റൈൽ ഉദ്ഘാടനത്തിനായി മെഗാസ്റ്റാർ മമ്മൂട്ടിയും പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിയും എത്തിയിരുന്നു.ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകൾക്കിടെ സംഭവത്തിൽ വിശദീകരണവുമായി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി.
രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് എംഎൽഎ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. അങ്കമാലിയിലെ ഓപ്ഷൻസ് ടെക്സ്റ്റൈൽസിന്റെ ഉദ്ഘാടനത്തിന് മമ്മൂട്ടിയെയും എംഎൽഎയും ക്ഷണിച്ചിരുന്നു.
കടയുടെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയിൽ നിന്നും എംഎൽഎ കത്രിക വാങ്ങാൻ ശ്രമിച്ചുവെന്നും ഇതേ തുടർന്ന് നടൻ എംഎൽഎയോട് കയർത്തെന്നും ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ടെക്സ്റ്റൈൽസിന്റെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം തനിക്കായിരുന്നുവെന്നും അവിടേക്ക് മമ്മുട്ടി കടന്ന് വരികയുമാണ് ഉണ്ടായതെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിൽ എംഎൽഎ വിശദീകരിക്കുകയാണ്.
കുമ്മൻ അടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോടെ ആണ് എംഎൽഎ തന്റെ സോഷ്യൽ മീഡിയ പേജിൽ ഈ പോസ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ്. എംഎൽഎ മമ്മൂട്ടിയുടെ കൈയിൽ നിന്നും കത്രിക പിടിച്ചു വാങ്ങി ഉദ്ഘാടനം നിർവഹിക്കാൻ ശ്രമിച്ചു എന്ന രീതിയിലുള്ള ട്രോളുകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.