കമൽഹാസൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ഇന്ത്യൻ 2-ന്റെ മേക്കിങ് ജോലികൾക്ക്കായി ഇപ്പോൾ യുഎസിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം സെപ്റ്റംബറിൽ പുനരാരംഭിക്കുമെന്നാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പുകൾ അണിയറപ്രവർത്തകർ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്.
ചിത്രത്തിലെ കാസ്റ്റിംഗ് ജോലികളുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ. സിനിമയിൽ ഒരു നിർണായക വേഷം അവതരിപ്പിക്കാൻ നടൻ സത്യരാജുമായി ചർച്ചകൾ നടക്കുന്നു എന്നാണു ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഇതേക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. ഈ കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, 35 വർഷത്തിന് ശേഷം അദ്ദേഹം വീണ്ടും കമൽഹാസനൊപ്പം ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കും. നവരസ എന്ന ചിത്രത്തിലെ നായകൻ കാർത്തിക്കും ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ഭാഗമാകും.
അതേസമയം, അടുത്തിടെ അന്തരിച്ച നടന്മാരായ തമിഴ് ചലച്ചിത്ര താരം വിവേകിനും മലയാള നടൻ നെടുമുടി വേണുവിനും പകരമായി ആരായിരിക്കും ചിത്രത്തിലെത്തുകയെന്ന് കണ്ടറിയണം. തന്റെ കുഞ്ഞു പിറന്നതിനു ശേഷം അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത യുവതാരം കാജൽ അഗർവാൾ ഈ വർഷം സെപ്റ്റംബറിൽ ഈ ഈ ചിത്രത്തിന്റെ ഷൂട്ടിംങിന്റെ ഭാഗമാകുമെന്ന് അടുത്തിടെ സ്ഥിരീകരിചിരുന്നു.
വിഖ്യാത സംവിധായകൻ എസ് ശങ്കറിന്റെ സംവിധാനത്തിൽ നിർമ്മിച്ച ഇന്ത്യൻ 2 എന്ന ചിത്രം, 1996 ലെ ഹിറ്റ് ചിത്രമായ ഇന്ത്യൻ എന്ന സിനിമയുടെ തുടർച്ചയാണ്. നായകൻ കമൽഹാസൻ പ്രധാന കഥാപാത്രമായി ചിത്രത്തിൽ വീണ്ടും നിറഞ്ഞാടാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ. അതിനിടെ, ഒരു പ്രമുഖ മാധ്യമവുമായുള്ള ഒരു എക്സ്ക്ലൂസീവ് ചാറ്റിൽ, കമൽഹാസൻ പറഞ്ഞു, “ഇതൊരു വലിയ ചിത്രമാണ് എന്നതിന് പുറമെ ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിന്റെ സുഗമമായ ചിത്രീകരണത്തിന് തടസ്സമായി വന്നിരുന്നു.
ഞങ്ങൾക്ക് കോവിഡ് വലിയൊരു കടമ്പയായി വന്നിരുന്നു, കൂടാതെ ചിത്രത്തിന്റെ സെറ്റിൽ ആളുകൾ മരിക്കുന്ന രീതിയിൽ ഞങ്ങൾക്ക് ഒരു അപകടമുണ്ടായി. ഇത് വളരെ അസ്വസ്ഥമാക്കിയ ഒന്നായിരുന്നു എന്നാൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചുകൊണ്ട് ചിത്രീകരണം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ