റോഡിലെ ഒരു കുഴിയുടെ പേരിൽ നായയുടെ കടിയിലേക്കു വരെ നയിച്ചതിനു പിന്നാലെ ഒരു ഗ്രാമത്തിലെ സാധാരണ ഒരു കള്ളൻ മന്ത്രിയോട് കൊമ്പുകോർക്കാണ് ഒരുങ്ങുന്നു. എന്നാൽ കള്ളനാണെങ്കിൽ പോലും നിയമത്തിനു വിധേയനായി മന്ത്രിയെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുന്ന ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ പെർഫോമൻസ് തന്നെയാണ് ഈ ചിത്രം കാണാനായി പ്രേക്ഷകർക്കുള്ള പ്രോമിസിംഗ് എലമെന്റ്.
തന്റെ സ്വാതത്ര്യങ്ങളും കഴിവുകളും പരിമിതമാണെന്നിരിക്കെ നമ്മുടെ നാട്ടിലെ നിയമസംവിധാനം ഒരു കള്ളൻ പരാതിയുമായി ചെല്ലുമ്പോൾ ഒരല്പം മുൻ വിധിയോടെ കാണുമെന്നും അറിയാമെങ്കിലും കഥാപാത്രം നീതിക്കു വേണ്ടി ഒരു മന്ത്രിയോട് പൊരുതാനൊരുങ്ങുന്നു. സമൂഹത്തിലെ വ്യവസ്ഥിതിയോടുള്ള ബ്യാക്തമായ വിമർശനങ്ങളും ആക്ഷേപഹാസ്യങ്ങളും നിറച്ച ഒരു മുഴുനീള എന്റെർറ്റൈനെർ തന്നെയാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രം.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നിങ്ങനെയുള്ള ചിത്രങ്ങൾക്ക് ശേഷം ഒരു ആക്ഷേപ ഹാസ്യ ചിത്രവുമായാണ് സംവിധായകൻ രതീഷ് ബാല കൃഷ്ണ പൊതുവാൾ ഇത്തവണ എത്തിയിരിക്കുന്നത്.
ഒരു ദാവീദ് vs ഗോലിയാത് മോഡലിൽ അണിയിച്ചിരുക്കിയിരിക്കുന്ന ചിത്രമാണിത്. സമൂഹത്താൽ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ എല്ലാം തന്റെ എത്ര സുഗമമായി തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മരുന്ന് എന്ന് കാണിക്കുന്നതിന്റെ ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ചിത്രം. തങ്ങളുടെ അഴിമതിയുടെ ബാക്കി പത്രങ്ങളെ ചൂണ്ടിക്കാണിക്കുന്നവരോട് പകപോക്കലിന് മാർഗം സ്വീകരിക്കുന്ന ഭരണാധികാരികളുടെ വ്യക്തമായ ചിത്രം തന്നെ സംവിധായകൻ സ്ക്രീനിൽ വരച്ചുകാട്ടുന്നുണ്ട്.
ഒപ്പം ഭരണത്തിൽ കയറ്റിയതിനു ശേഷം ജനങ്ങൾ ഓരോ ആവശ്യങ്ങൾ സാധിക്കുന്നതിനായി അനുഭവിക്കുന്ന നിസ്സംഗതകളും ചിത്രത്തിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്. കാലക്രമേണ കുഞ്ചാക്കോ ബോബൻ ഒരു റൊമാന്റിക് ഹീറോയിൽ നിന്ന് സീരിയസ് പെർഫോമറായി വളർന്നിരിക്കുന്നു , പല രീതിയിൽ വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ ഉള്ള കഥാപാത്രങ്ങളെ തന്മയത്തത്തോടെ അവതരിപ്പിക്കാൻ സ്വയമേയ സുഗമമായി സാധിക്കുന്ന തഴക്കം വന്ന നടനായി കുഞ്ചാക്കോ ബോബൻ ഇതിനോടകം മാറിക്കഴിഞ്ഞു.
ഉദാഹരണം നായാട്ടു എന്ന സിനിമയിലെ വേട്ടയാടപ്പെടുന്ന പോലീസ് കാരൻ, പട എന്ന സിനിമയിലെ നീതിക്കു വേണ്ടി പട പൊരുതുന്ന മാവോ പോരാളി എന്നിങ്ങനെയുള്ള വേഷങ്ങളിൽ നിന്നും നാട്ടിൻപുറത്തെ കള്ളനായി ഈ ചിത്രത്തിൽ, വ്യത്യസ്ത ദ്രുവങ്ങളിലുള്ള ഇത്തരം കഥാപാത്രങ്ങൾ ഇത്രയും ഒഴുക്കോടെ അവതരിപ്പിക്കുന്നത് തന്നെയാണ് അദ്ദേഹത്തെ മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. വിക്രം എന്ന ലോകേഷ് കനഗരാജ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ജോഡിയായി അഭിനയിച്ച ഗായത്രി ശങ്കറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.