മലയാളി പ്രേക്ഷകരെ ഏറെ ആവേശത്തിൽ അലയടിച്ച മമ്മൂട്ടി ഷാജി കൈലാസ് കോമ്പിനേഷനിൽ ഒരുങ്ങിയ ചിത്രമാണ് ദി കിംഗ് എന്ന ചിത്രം. ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ച് ഷാജി കൈലാസ് എന്ന് പറയുമ്പോൾ ആവേശം അലതല്ല യാണ് കാരണം ഒരു ഇടവേളക്ക് ശേഷം സംവിധായകൻ അണിയിച്ചൊരുക്കിയ പൃഥ്വിരാജ് കുമാരൻ നായകനായ കടുവ എന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച മുന്നേറിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടി നായകനായി മമ്മൂട്ടി ഷാജി കൈലാസ് കൂട്ടുകെട്ടിൽ അണിയിച്ചൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ദി കിംഗ് എന്ന ചിത്രം ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിനും തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന ക്യാരക്ടറിനും ആരാധകർ ഒട്ടേറെയാണ് വർഷങ്ങൾക്കിപ്പുറവും ആ കഥാപാത്രം പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അത് സംവിധായകന്റെ മാത്രം മേന്മയാണ്. വിജയിച്ച എല്ലാ സിനിമകളുടെയും രണ്ടാം ഭാഗം വരുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയായി കൊണ്ടിരിക്കുകയാണ് ഒരു സിനിമയുടെ തുടർച്ചയായി മറ്റൊരു ചിത്രം വരുമ്പോൾ പല നേട്ടങ്ങളും ഉണ്ട് ആദ്യഭാഗങ്ങളിൽ കണ്ട പല കഥാപാത്രങ്ങളെയും അതേ വേഷപ്പകർച്ചയിൽ പ്രേക്ഷകർക്ക് വീണ്ടും കാണാം എന്ന് മാത്രമല്ല.
പഴയ തലമുറയുടെയും പുതിയ തലമുറയുടെയും വ്യത്യസ്തമായ കൂടിച്ചേരലുകൾ കാണാൻ പല രണ്ടാം ഭാഗങ്ങളും സാക്ഷ്യം വഹിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങൾ രണ്ടാം ഭാഗം ഒരുക്കി ഹിറ്റായിട്ടുണ്ട്. ഇപ്പോൾ ഷാജി കൈലാസം മമ്മൂട്ടിയും ഒരുമിച്ച് ഒരു ചിത്രത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എക്കാലത്തെയും ചാർട്ടിൽ ഇടംപിടിച്ച ദിക്കിംഗ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്നാണ് അറിയേണ്ടത്. ഇതിനെക്കുറിച്ച് അടുത്തിടെ ഷാജി കൈലാസ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ വച്ച് പരാമർശിക്കുകയുണ്ടായി.
കിംഗ് എന്ന ചിത്രത്തെ രണ്ടാം ഭാഗം വരുമോ എന്ന് ചോദിച്ചപ്പോൾ അത് ഇപ്പോൾ തനിക്ക് പറയാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി എന്ന നായകനെ സ്ക്രീനിൽ കൊണ്ടു നിർത്തിയാൽ തന്നെ ഒരു ഉത്സവമാണ് അദ്ദേഹത്തിന് വളരെയധികം സ്ക്രീൻ പ്രസൻസ് ഉണ്ട് ഭയങ്കര ജെന്റിൽ മാൻ ആണ്. താൻ സംവിധായകനായ പാവം പൂർണിമ എന്ന സിനിമയുടെ സമയത്ത് വച്ചാണ് മമ്മൂട്ടിയുമായി പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം സ്റ്റൈൽ വേഷത്തിൽ വന്ന സെറ്റിൽ ഇറങ്ങുന്നത് ഒക്കെ കണ്ടു നിന്നിട്ടുള്ള ഒരാളാണ് ഞാൻ പിന്നീട് സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ച് തുടങ്ങിയപ്പോഴാണ് അദ്ദേഹവുമായി ഒരു നല്ല ബന്ധം ഉണ്ടായതും എന്നും ഷാജി കൈലാസ് പറയുന്നുണ്ട്.
ചിലപ്പോഴൊക്കെ അദ്ദേഹം കാരക്കശക്കാരനാവാറുണ്ട് അത് സ്നേഹത്തോടുകൂടി ആയിരിക്കും. എല്ലാവർക്കും ശരിക്കും അദ്ദേഹം ഒരു വലിയേട്ടൻ തന്നെയാണ്. ഇപ്പോൾ മമ്മൂക്ക ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ സെലക്ടീവ് ആയി ചെയ്യുന്ന ചിത്രങ്ങളാണ്. ഭീമപർവ്വം പോലെയുള്ള സിനിമകൾ ഇനിയും ചെയ്യണം എന്ന് അവസാനമായി കണ്ടപ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതിന് ലഭിച്ച മറുപടിയാണ് എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഞാൻ ഒരു ആർട്ടിസ്റ്റ് ആണ് എല്ലാ രീതിയിലും ഉള്ള പടങ്ങൾ ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത് എന്നാൽ ഞങ്ങൾ പ്രേക്ഷകർക്ക് മമ്മൂക്കയെ അത്തരത്തിൽ കാണാനാണ് താല്പര്യം എന്നും ഞാൻ തിരിച്ചു പറഞ്ഞു