മലബാർ കലാപത്തിന്റെ പശ്ചാതലത്തിൽ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വരിയംകുന്നൻ.സിനിമ അനൗൺസ് ചെയ്ത സമയം മുതൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.തുടർന്ന് പൃഥ്വിരാജ് സുകുമാരനും, ആഷിഖ് അബുവും ഈ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.
എന്നാൽ ചിത്രത്തിന്റെ പുതിയ നിർമ്മാതാവായ നൗഷാദ് ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും അതിപ്പോഴും പ്ലാൻ ചെയ്യുകയാണെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.ഗോകുൽ സുരേഷ് നായകനായി അഭിനയിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ സായാഹ്ന വാര്‍ത്തകളുടെ’ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ഇതരത്തിലൊരു വെളിപ്പെടുത്തൽ ഉണ്ടായത്.
പൃഥ്വിരാജ് തന്നെ ചിത്രത്തിൽ അഭിനയിക്കണം എന്ന നിർബന്ധം തനിക്കില്ലെന്നും,പൃഥ്വിരാജിന് പകരമായി ചില നടന്മാരുടെ പേര് പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി.ഒരിക്കൽ നല്ല മസിലൊക്കെയായി ഗോകുല്‍ സുരേഷ് വന്നിട്ടുണ്ടെങ്കില്‍ ഗോകുല്‍ ആയിരിക്കാം ആ കഥാപാത്രം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.നല്ലൊരു കഥയാണ് ആ ചിത്രത്തിന്റേതെന്നും മികച്ചൊരു സിനിമയായി പൊതു സമൂഹത്തിലേക്ക് ആ ചരിത്ര കഥ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും നൗഷാദ് പറയുന്നു. ഏകദേശം നാല് സിനിമകൾ മലബാർ കലാപവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കുകയുണ്ടായി.അതിൽ മൂന്നു സിനിമകളും വരിയംകുന്നൻ അഹമ്മദ് ഷാജി നായകനായി എത്തുന്ന സിനിമകളാണ്.