മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും വീണ്ടും ഒന്നിച്ചു.ഇരുവരും വീണ്ടും ഒന്നിച്ചതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.മഴവിൽ മനോരമയുടെ എന്റർടൈൻമെന്റ്പ്രോഗ്രാം ആയ മഴവിൽ അഴക്കിൽ അമ്മയുടെ അവാർഡ് വേദിയിലാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും ഒന്നിച്ചത്.മോഹൻലാലിന് അവാർഡ് സമ്മാനിക്കാൻ വേദിയിലെത്തുന്ന മമ്മൂട്ടി, പണ്ട് നമ്മൾ തമ്മിൽ പിണങ്ങിയത് ഓർമ്മയുണ്ടോയെന്നു മോഹൻലാലിനോട് സരസമായി ചോദിക്കുന്നതും ട്രൈലെർ വീഡിയോയിൽ കാണാം.
മലയാളികളുടെ ദാസനും വിജയനും കാലങ്ങൾക്ക് ശേഷം ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു അത്.ശ്രീനിവാസനെ തന്നോട് ചേർത്ത് പിടിച്ചു മുത്തം നൽകുന്ന മോഹൻലാലിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.മലയാളികളുടെ ഏവർഗ്രീൻ കമ്പോ എന്ന തരത്തിലുള്ള നിരവധി വീഡിയോകൾ ഇപ്പൊ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.മഴവിൽ മനോരമയും അമ്മ സംഘടനയും ചേർന്ന് നടത്തുന്ന ഷോയിലാണ് ഇരുവരുടെയും ഒത്തുചേരൽ നടന്നത്.അതിനു വേണ്ടിയുള്ള റിഹേഴ്സലുകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
മോഹൻലാലിന്റെ നൃത്തവും മറ്റു താരങ്ങൾ ഉൾപ്പെടുന്ന സംഗീത- നൃത്ത പരിപാടികളും കോമഡി സ്കിറ്റുകളും ഇതിലുണ്ടാകുമെന്നു നടനും അമ്മ ഭാരവാഹിയുമായ മണിയൻപിള്ള രാജു മാധ്യമൾക്ക് മുന്നിൽ വെളുപ്പെടുത്തിയിട്ടുണ്ട്. ആരാധക ഹൃദയം ഒന്നടങ്കം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു ഷോ കൂടിയാണ് ഇത്.