തമിഴ് യുവ താരം കാർത്തി നായകനായ ഏറ്റവും പുതിയ ചിത്രം വിരുമാൻ ഈ വരുന്ന വെള്ളിയാഴ്ച ആഗോള തലത്തിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ കാർത്തി തന്റെ മോഹൻലാൽ ആരാധന ഒരിക്കൽ കൂടി വെളുപ്പെടുത്തിയിരിക്കുകയാണ്.താൻ ഒരു കടുത്ത മോഹൻലാൽ ആരാധകനാണ് എന്ന് കാർത്തിക് പല ഇന്റർവ്യൂ കളിലും സ്റ്റേജ് ഷോകളിലും പറഞ്ഞിട്ടുണ്ട്.വീണ്ടും അത് ഒരിക്കൽ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.മാത്രമല്ല തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം സ്പടികം ആണെന്നും അദ്ദേഹം പറഞ്ഞു.
വിരുമാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാർത്തിക് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ആണ് ലാലേട്ടൻ അഭിനയിച്ച സ്പടികം എന്ന മലയാള ചലച്ചിത്രം തനിക്ക് ഏറെ ഇഷ്ടമാണെന്നും അതിൽ തിലകന്റെ കഥാപാത്രവും മോഹന്‍ലാലിന്റെ കഥാപാത്രവും തമ്മിലുള്ള സീനുകളാണ് ഈ പുതിയ ചിത്രം ചെയ്യുമ്പോൾ തന്റെ മനസ്സിൽ വന്നതെന്നും എനിക്ക് പ്രചോദനമായതെന്നും കാർത്തി പറഞ്ഞു. കാർത്തിയുടെ ഈ വാക്കുകൾ ആരാധകർ ഇതിനോടകം ഏറ്റുവാങ്ങി കഴിഞ്ഞു.പല സമൂഹമാധ്യമങ്ങളിലും ഇതിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിരുമാൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ സ്ഫടികം എന്ന ചിത്രം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും,സ്ഫടികം പോലെ തന്നെ അച്ഛൻ- മകൻ ബന്ധം പറയുന്ന ചിത്രമാണ് ഇതെന്നും ഇതിൽ താൻ റയിബാന്‍ ഗ്ലാസ് വെച്ചിരിക്കുന്നത് പോലും സ്ഫടികത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണെന്നും കാർത്തി പറഞ്ഞു.കാർത്തിയുടെ വിരുമാൻ എന്ന 2ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമ്മിച്ചത്. അദിതി ശങ്കർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ കാർത്തിയുടെ അച്ഛനായി വേഷമിടുന്നത് പ്രകാശ് രാജാണ്. രാജ് കിരണ്‍, സൂരി എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് യുവാൻ ശങ്കർ രാജയാണ്.
സ്ഫടികം പോലെ തന്നെ അച്ഛൻ- മകൻ ബന്ധം പറയുന്ന ചിത്രമാണ് ഇതെന്നും ഇതിൽ താൻ റയിബാന്‍ ഗ്ലാസ് വെച്ചിരിക്കുന്നത് പോലും സ്ഫടികത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണെന്നും കാർത്തി പറയുന്നു. സ്ഫടികം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ആ ചിത്രം റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയിരുന്നെങ്കിൽ താൻ ചെയ്തേനെയെന്നും കാർത്തി പറഞ്ഞു. എന്നാൽ വീരാപ്പ് എന്ന പേരിൽ സുന്ദർ സി നായകനായി തമിഴിലേക്ക് സ്ഫടികം നേരത്തെ തന്നെ റീമേക് ചെയ്തിരുന്നു. മുത്തയ്യ സംവിധാനം ചെയ്ത കാർത്തിയുടെ വിരുമാൻ, 2ഡി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേർന്നാണ് നിർമ്മിച്ചത്. അദിതി ശങ്കർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ കാർത്തിയുടെ അച്ഛനായി വേഷമിടുന്നത് പ്രകാശ് രാജാണ്. രാജ് കിരണ്‍, സൂരി എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് യുവാൻ ശങ്കർ രാജയാണ്.