മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജനപ്രിയ നായകൻ ദിലീപിനെ നായകൻ ആക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം ആണ് ചാന്തുപൊട്ട്. ബെന്നി പി നായരമ്പലം ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഇന്ദ്രജിത്ത് സുകുമാരൻ ആയിരുന്നു ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗോപിക നായിക ആയെത്തിയ ചിത്രത്തിൽ ലാൽ, രാജൻ പി ദേവ്, ബിജു മേനോൻ, ഭാവന, മാള അരവിന്ദൻ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ദിലീപിന്റെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപാട് പ്രശംസ ലഭിച്ചിരുന്നു.
മറ്റ് ഭാഷകളിലേക്ക് ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റ് പോയത് ആണെങ്കിലും ഇതുവരെ അത് സിനിമ ആയിട്ടില്ല. ദിലീപിന്റെ പ്രകടനത്തിനോട് നീതി പുലർത്താൻ കഴിയില്ല എന്ന കാരണത്താൽ താരങ്ങൾ ചിത്രത്തിൽ നിന്ന് പിന്മാറി എന്നാണ് വിവരങ്ങൾ. ഇപ്പോൾ നടി ജീജ സുരേന്ദ്രൻ ചാന്തുപൊട്ടിനെ പറ്റി പറഞ്ഞ കാര്യം ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. ഇരുപത് വർഷത്തിലേറെ ആയി മലയാള സീരിയൽ-സിനിമ രംഗത്ത് വളരെ സജീവം ആയിട്ടുള്ള ഒരു നടിയാണ് ജീജ സുരേന്ദ്രൻ. ഇങ്ങനെയും ഒരാൾ, കുപ്പി വള, സാദാനന്ദന്റെ സമയം തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രെദ്ദേയമായ വേഷങ്ങൾ ജീജ ചെയ്തിട്ടുണ്ട്.
ചാന്തുപൊട്ട് എന്ന ചിത്രം ദിലീപിന് പകരം മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചെയ്തിരുന്നുവെങ്കിൽ വളരെ നന്നായി ഇരുനെന്നെ എന്നാണ് ജീജ പറഞ്ഞത്. തന്റെ സിനിമ സീരിയൽ രംഗത്തെ അനുഭവങ്ങൾ പങ്കുവെക്കുന്നിടെ ആയിരുന്നു നടി ജീജ സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ പോലെ അസാമാന്യ അഭിനയ ശേഷി ഉള്ള ഒരു നടൻ വേറെ ഇല്ലാ എന്നും ഏത് റോളും അദ്ദേഹം വളരെ മികച്ചത് ആക്കും എന്നാണ് ജീജ പറഞ്ഞത്. ചാന്തുപൊട്ട് മോഹൻലാൽ ചെയ്തിരുന്നുവെങ്കിൽ എന്നും ഓർത്തിരിക്കാൻ പറ്റിയ ഒരു മികച്ച സിനിമ പ്രേക്ഷകർക്ക് ലഭിക്കുമായിരുന്നു എന്നും ജീജ പറഞ്ഞു.