മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് സീത രാമം. ബോക്സ്ഓഫീസിൽ ചിത്രം വൻ വിജയം കൈവരിച്ചിരിക്കുകയാണ്. യൂസഫലിയുടെ ഇടപെടലുകൾ മൂലം ചിത്രം ഇനി യുഎയിലെ തീയേറ്ററുകളിലെത്തും. ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെയും യൂസഫലിയുടെ സൗഹൃദം തുണയായി മാറിയത്. ചിത്രത്തെ വിലക്കേണ്ടതില്ലെന്ന് യുഎഇയെ ബോധ്യപ്പെടുത്താൻ യൂസഫലിക്ക് സാധിച്ചു.ഇതോടെ ദുബായിലെ മലയാളി സിനിമ പ്രേക്ഷകർക്കിടയിലേക്ക് സിനിമ എത്താൻ പോവുകയാണ്.

പ്രണയിക്കുന്നവർക്കും പ്രണയം എന്തെന്ന് ഒരിക്കൽ പോലും അറിഞ്ഞവർക്കും ഈ സിനിമ നിരാശ നൽകുന്നില്ല.ഇന്ത്യ -പാക് യുദ്ധ പശ്ചാത്തലത്തിലെ പ്രണയകഥയാണ് സീതാ രാമം.ചിത്രത്തിൽ വർഗീയ ഉണ്ടെന്ന് ചുണ്ടിക്കട്ടിയാണ് ചില ഗൾഫ് രാജ്യങ്ങളിൽ വിലക്കിയത്.പാക്കിസ്ഥാൻ വികാരത്തെ ഹനിക്കുന്ന ചിത്രമാണ് എന്നതരത്തിലുള്ള വാദവും ഇതിന് കാരണമായി.

ഇതിനെ തുടർന്ന് മമ്മൂട്ടി വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.അദ്ദേഹം തന്റെ സുഹൃത്തും യുഎയിലെ പ്രമുഖ വ്യവസായിയുമായ യൂസഫലിയോട് വിഷയം അവതരിപ്പിച്ചു.തുടർന്ന് യൂസഫലി ഗൾഫിലെ അധികാരികളെ കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു.
സീത രാമം വെറും ഒരുപാട് റൊമാന്റിക് ചിത്രമാണെന്നും ചിത്രത്തിൽ മതത്തെ ഹാനിക്കുന്ന തരത്തിൽ ഒന്നും തന്നെയില്ലെന്നും പ്രദർശനനുമതി നൽകുന്നതിൽ പ്രശ്നമില്ലെന്നും നിലപാട് എടുത്തു.ഇതോടെ യു എ യിലെ അധികാരികൾ സീത രമത്തിന് പ്രദർശനാനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു.പ്രശ്നം പരിഹരിച്ചതോടെ ഓഗസ്റ്റ് 11 മുതൽ ചിത്രം യു എ യിലെ തീയേറ്ററുകളിലെത്തുമെന്ന് ദുൽഖർ തന്റെ സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തുടർച്ചയായി സൂപ്പർഹിറ്റുകളുമായി മെഗാസ്റ്റാർ ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി.…

ആ ഓർമ്മകൾ ഉള്ളത് കൊണ്ടാവാം പിന്നീട് ചിത്രങ്ങൾ ചെയ്യാൻ മോഹൻലാൽ അവസരം തന്നിട്ടില്ല ; തുറന്നു പറഞ്ഞു ജയരാജ്‌

മലയാള സിനിമയ്ക്ക് വേണ്ടി നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജയരാജ്‌. തന്റെ. അനവധി സിനിമകളാണ്…

ജോണി വാക്കറിന് രണ്ടാം ഭാഗം : വെളിപ്പെടുത്തലുമായി സംവിധായകൻ

ദേശാടനം, കളിയാട്ടം, പൈതൃകം, ശാന്തം,4 ദി പീപ്പിൾ, ഹൈവേ, ജോണി വാക്കർ….. ഇതെല്ലാം ഒരേ സംവിധായകന്റെ…

മോഹൻലാൽ എന്ന നടനെപ്പോലെ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ മോഹൻലാൽ എന്ന സംവിധായകന് സാധിക്കുമോ?

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.മലയാളത്തിന്റെ മഹാനാടൻ ആദ്യമായി സംവിധാനം…