റെഡ് എഫ്എമ്മിന്റെ മെല്‍റ്റിങ് പോയിന്റ് പരിപാടിയില്‍ ഒരുമിച്ചെത്തി നടി ഗായത്രി സുരേഷും ബിഗ് ബോസ്സ് തരാം ദിൽഷ പ്രസന്നനും.തനിക്ക് പറയുവാനുള്ള കാര്യങ്ങൾ എന്തു തന്നെയായാലും അത് തുറന്നു പറയുന്ന പ്രകൃതമാണ് നടി ഗായത്രി സുരേഷിന്റെത്. ഇതിന്റെ പേരിൽ തരാം നിരവധി വിവാദങ്ങൾക്കും സൈബർ അറ്റക്കുകൾക്കും ഏറ്റുവാങ്ങിയിട്ടുണ്ട്.
മലയാളത്തിലെ തന്നെ ഏറ്റവും മികച്ച റിയലിറ്റി ഷോ ആയ ബിഗ് ബോസ്സ് സീസൺ 4 ലെ വിന്നർ ആയ ദില്‍ഷയുടെ ഒരു കടുത്ത ആരാധിക കൂടിയാണ് ഗായത്രി.പലപ്പോഴും ദില്‍ഷയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് എത്തുന്ന ഗായത്രിയെ പ്രേക്ഷകര്‍ കണ്ടതാണ്.ഇപ്പോഴിതാ
റെഡ് എഫ്എമ്മിന്റെ മെല്‍റ്റിങ് പോയിന്റ് പരിപാടിയില്‍ ഇരുവരും ആദ്യമായി കണ്ടുമുട്ടിയിരിക്കുകയാണ്.ഇരുവരും തമ്മിൽ നിരവധി സമാനതകൾ ഉണ്ടെന്ന് ഗായത്രിയും ദില്‍ഷയും പറയുന്നു.ആദ്യമായി ഈ ഇന്റർവ്യൂ വഴിയാണ് കണ്ടുമുട്ടിയതെന്നും ഇതിന് മുൻപ് ഒരിക്കൽ പോലു ആണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു.ഗായത്രി വളരെ സത്യസന്ധതയുള്ള കുട്ടിയാണെന്നും മനസ്സിൽ തോന്നുന്ന കാര്യങ്ങളെ തുറന്നു പറയുന്നുണ്ടെന്നും ക്യാമറയുണ്ടെന്നുള്ളതൊന്നും ഗായത്രി വിഷയമാക്കാറില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും അങ്ങനെയല്ല ആളുകളില്‍ എത്തുന്നത്’ ദില്‍ഷ പറഞ്ഞുഅതേസമയം ഗായത്രി ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയാല്‍ എന്റെ ഫാന്‍സിനെ ഗായത്രിക്ക് കൊടുക്കും എന്ന് ദില്‍ഷയും പറഞ്ഞു.
എന്നാൽ ദില്‍ഷയെ കണ്ടപ്പോള്‍ നല്ലൊരു ഭംഗിയുള്ള കുട്ടി എന്ന രീതിയിലെ ഞാന്‍ നോക്കിയിരുന്നുള്ളു എന്നും പിന്നീടാണ് ദില്‍ഷയിലെ നല്ല ഗുണങ്ങൾ ഞാന്‍ ശ്രദ്ദിച്ച് തുടങ്ങിയതെന്നും ഗായത്രി പറഞ്ഞു.