ഓരോ ആരാധകനും നടന്മാരെയും നടിമാരെയും താരാരാധനയോടെ ഇഷ്ടപ്പെടുന്നതുപോലെ, തന്നെയാണ് സിനിമയിലെ ജോഡികളെയും ഇഷ്ടപ്പെടുന്നത്. ചില വിജയ് ആരാധകർക്ക് പ്രിയപ്പെട്ട ഓൺ സ്ക്രീൻ താരജോഡികളാണ് വിജയ്-തൃഷ ജോഡികൾ. വിജയ് തൃഷ എന്നിവർ ആദ്യമായി ഒന്നിച്ചഭിനയിച്ച ‘ഗില്ലി’ എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിച്ചത്, തുടർന്ന് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇരുവരും പല ആരാധരുടെയും പ്രിയ ജോഡികളായി മാറിയിരുന്നു.
ഇതിനെ തുടർന്ന് ‘തിരുപ്പാച്ചി’, ‘ആദി’, ‘കുരുവി’ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിചിരുനു. അതിനുശേഷം ഈ ജോഡികളെ സിനിമകളിൽ കണ്ടിരുന്നില്ല. ഇരുവരും മറ്റ് നായകന്മാർക്കും നായികമാർക്കുമൊപ്പം വ്യത്യസ്ത ജോഡികളായി അഭിനയിക്കാൻ തുടങ്ങിയിരുന്നു. നിരവധി ആരാധകർ ഈ താരജോഡിയെ ചിത്രങ്ങളിൽ കാണാതായപ്പോൾ, ഏകദേശം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം, താരജോഡികൾ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
പ്രത്യേകിച്ചും, ലോകേഷ് കനകരാജ് എന്ന സൂപ്പർ ഹിറ്റ് സംവിധായകൻ സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രമായ ‘തളപതി-67’ൽ തൃഷയും വിജയും ഒന്നിക്കുന്നുവെന്നത് ആരാധകർക്ക് ഇരട്ടി മധുരമാണ്. ‘തളപതി 67’ൽ വിജയ്യ്ക്കൊപ്പം സാമന്തയും അഭിനയിക്കുമെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തൃഷ ഇതിൽ വിജയ്യ്ക്കൊപ്പം അഭിനയിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
ചിത്രത്തിൽ പല ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ആറ് വില്ലന്മാരാണ് അണിനിരക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വംശി സംവിധാനം ചെയ്യുന്ന കുടുംബകഥാചിത്രമായ ‘വാരിസു’ എന്ന ചിത്രത്തിലാണ് നടൻ വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. പൊങ്കൽ ദിവസം അടുത്ത വർഷം തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. അടുത്തിടെ മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ നടി തൃഷ അഭിനയിച്ചിരുന്നു.
ഈ ചിത്രത്തിലെ തൃഷയുടെ ലുക്ക് കണ്ട പ്രായമേറാത്ത സൗന്ദര്യത്തെ പുകഴ്ത്തുകയാണ് പലരും. ലോകേഷ് കനകരാജ് ‘തലപതി 67’ സ്ക്രിപ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്, അടുത്ത രണ്ട് മാസത്തേക്ക് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സോഷ്യൽ മീഡിയയിൽ നിന്ന് അവധി എടുത്തിരിക്കുകയാണ്. എന്നിരുന്നാലും ഓരോ ദിവസം കഴിയുന്തോറും ഈ മെഗാ പ്രോജക്റ്റിനെക്കുറിച്ചുള്ള അനൗദ്യോഗിക അപ്ഡേറ്റുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.