മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ. 2012 ൽ ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ്‌ ഷോ എന്ന ചിത്രത്തിലൂടെ ആണ് ദുൽഖർ സൽമാൻ മലയാള സിനിമ രംഗത്തേക്ക് കടന്ന് വന്നത്. ഇന്ന് സിനിമയിൽ വന്നിട്ട് പത്ത് വർഷം ആകുമ്പോൾ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിക്കുവാനും അവിടെയെല്ലാം വളരെ വലിയ ഒരു ആരാധക വൃന്ദം ഉണ്ടാക്കി എടുക്കുവാനും ദുൽഖർ സൽമാന് സാധിച്ചു.

ഇപ്പോൾ ദുൽഖർ സൽമാനെ പറ്റി സൂപ്പർസ്റ്റാർ പ്രഭാസ് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദുൽഖർ ഇന്ത്യയിലെ ഏറ്റവും സുന്ദരൻ ആയ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആണെന്ന് ആണ് പ്രഭാസ് പറഞ്ഞത്. ദുൽഖർ സൽമാൻ നായകൻ ആയി അഭിനയിച്ച സീതാരാമം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രീ റിലീസ് ഇവന്റിൽ മുഖ്യ അഥിതി ആയി എത്തിയപ്പോൾ ആയിരുന്നു പ്രഭാസ് ഇത് പറഞ്ഞത്. ദുൽഖർ ഒരു സൂപ്പർസ്റ്റാർ ആണെന്നും അദ്ദേഹത്തിന്റെ അഭിനയം തനിക്ക് വളരെ ഇഷ്ടം ആണെന്നും പ്രഭാസ് പറഞ്ഞു.

ദുൽഖർ അഭിനയിച്ച മഹാനടി നല്ല ഒരു ചിത്രം ആയിരുന്നു എന്നും അതിലെ ദുൽഖറിന്റെ പ്രകടനം തനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്നും പ്രഭാസ് പറഞ്ഞു. സീതാരാമം ട്രൈലെർ തനിക്ക് നന്നായി ഇഷ്ടപ്പെട്ടു എന്നും ചിത്രത്തിനായി കാത്തിരിക്കുക ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ എത്തിയ സീതാരാമത്തിന് എങ്ങും മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം മൂന്ന് ദിവസം കൊണ്ട് ആഗോള തലത്തിൽ ഇരുപത്തി അഞ്ച് കോടി രൂപക്ക് മീതെ കളക്ഷൻ നേടി. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ചിത്രം.

Leave a Reply

Your email address will not be published.

You May Also Like

ഇന്ത്യൻ ബോക്സോഫീസിന്റെ രാജ്ഞിയാണ് സൂപ്പർസ്റ്റാർ കങ്കണ

ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് കങ്കണ. ഒട്ടേറെ തവണ മികച്ച നടിക്കുള്ള നാഷണൽ ഫിലിം അവാർഡ് നേടിയിട്ടുള്ള…

കെജിഎഫ് നിർമ്മാതാക്കൾ നിർമിക്കുന്ന പുതിയ ചിത്രത്തിൽ സൂര്യയും, ദുൽഖറും, നാനിയും നായകന്മാർ

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ദേയനായ താരം ആണ് ദുൽഖർ സൽമാൻ. 2012 ൽ…

തന്റെ അടുത്ത ചിത്രം ലാലേട്ടനുമൊത്ത്, അതൊരു ഹെവി പടമായിരിക്കും ; ഷാജി കൈലാസ്

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. മലയാള സിനിമയിലെ…

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടൻ അദ്ദേഹമാണ് ; ദിലീഷ് പോത്തൻ..

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചും, സെലിബ്രിറ്റി റോൾ മോഡലിനെക്കുറിച്ചും തുറന്നു…