വിഖ്യാത താരമായ കമല ഹസ്സൻ നായകനായി ഇറങ്ങിയ ചിത്രമായിരുന്നു ഇന്ത്യൻ എന്ന ചിത്രം. എന്നാൽ ഇപ്പോൾ സൂപ്പർ സംവിധായകനായ ഷങ്കര്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണ്. കമല ഹസ്സൻ നായകനായി എത്തുന്ന ചിത്രത്തിൽ കാജല്‍ ഗഗര്വാളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇവരെക്കൂടാതെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ആദ്യം തീരുമാനിച്ചത് ശ്രീ നെടുമുടി വേണുവിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭാഗങ്ങൾ അല്പം ഷൂട്ട് ചെയ്തു വച്ചതിനു ശേഷം കൊറോണ എന്ന മഹാമാരി പിടി മുറുക്കിയത് മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് പകുതിക്കു വച്ച് നിർത്തി വച്ചിരുന്നു.
എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്ന സന്ദർഭത്തിൽ അന്തരിച്ച നടൻ നെടുമുടി വേണു ചെയ്ത കഥാപാത്രത്തിന്റെ ബാക്കിയുള്ള ഷൂട്ടുകൾ എല്ലാം തന്നെ മലയാള ചലച്ചിത്രങ്ങളിൽ എല്ലാം തന്നെ ജൂനിയർ ആര്ടിസ്റ് ആയി എത്തിയിട്ടുള്ള നടൻ നാഥ് പൊതുവാളിനെ വച്ച് തീർക്കുവാൻ പദ്ധതിയുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകൾ. നെടുമുടി വേണു ചേട്ടൻ ചെയ്തു പാതി വഴിയിൽ നിർത്തിയ കഥാപാത്രത്തിന്റെ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് നന്ദു പൊതുവാൾ ആയിരിയ്ക്കും എന്നാണ് അറിയാൻ കഴിയുന്നത്.
എന്നാൽ ഇത്തരത്തിൽ മരണമടഞ്ഞ താരം ഷൂട്ട് ചെയ്തു വച്ച വേഷത്തിന്റെ ബാക്കി പകുതിയേ എങ്ങനെയാണ് സംവിധായകൻ വിരസതകൾ ഇല്ലാതെ സ്ക്രീനിൽ പകർത്തുന്നത് അതും മറ്റൊരു ആളെ വച്ച് എന്ന ആശങ്കകളും പ്രേക്ഷകരെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും അലട്ടുന്നുണ്ട്. എന്തായാലും ഒട്ടേറെ കാലങ്ങളായി മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന റോളുകൾ ഒന്നും ലഭിക്കാത്ത നന്ദു പൊതുവാളിനു തന്റെ കരിയറിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല വേഷങ്ങളിലൊന്നാവും ഉലകനായകൻ കമൽ ഹാസ്സനോപ്പം സൂപ്പര്ഹിറ് സംവിധായകനായ ശങ്കറിന്റെ ഒരു ചിത്രത്തിൽ ലഭിക്കുന്നതെന്ന് ഉറപ്പാണ്.
വർഷങ്ങളായി മിമിക്രി, സ്കിറ്റ്, സീരിയൽ, സിനിമാ മേഖലകളിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത് നന്ദു പൊതുവാൾ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. 1996ലാണ് കമൽ ഹാസന്റെ ‘ഇന്ത്യൻ’ ഒന്നാം ഭാഗം പുറത്തിറങ്ങുന്നത്. 2020 ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്ത തുടർന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് അണിയറ പ്രവർത്തകർക്കു പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. കൂടാതെ ആ സമയത്തു വന്ന കോറോണയും ഷൂട്ടിംഗ് പാതി വഴിയിൽ മുടങ്ങുന്നതിനു വലിയൊരു കാരണമായി.
അന്തരിച്ച തമിഴ് നടൻ വിവേകും ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഈ കഥാപാത്രത്തിനും ചിത്രത്തിൽ ഒരു പകരക്കാരൻ എത്തുമെന്ന സൂചനയും അണിയറ പ്രവർത്തകർ നൽകുന്നുണ്ട്. ചിത്രത്തിനായി രണ്ട് വ്യത്യസ്ത ലുക്കുകളിൽ അഭിനയിക്കുന്നതിനാൽ കമൽഹാസൻ ഒരു മാസത്തെ യാത്രയ്ക്കായി യുഎസിലേക്ക് പോയിരിക്കുകയാണ്. ഏതായാലും ഒട്ടേറെ കാരണങ്ങൾ കൊണ്ട് പാതി വഴിയിൽ മുടങ്ങിപ്പോയ ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും അണിയറ പ്രവർത്തകരും