ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. ഇന്ത്യയിൽ മറ്റ് ഒരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത അത്രയും വലിയ ഒരു സ്റ്റാർഡം ഇന്ന് ദളപതി വിജയിക്ക് സ്വന്തമായി ഉണ്ട്. നെഗറ്റീവ് റിവ്യൂ വരുന്ന തന്റെ സിനിമകൾക്ക് പോലും ഒരു സേഫ് കളക്ഷൻ നേടി കൊടുക്കാൻ വിജയിക്ക് സാധിക്കുന്നുണ്ട്. ഇന്ത്യയിൽ വേറെ ഒരു താരത്തിനും നെഗറ്റീവ് റിവ്യൂ വരുന്ന സിനിമകൾ സേഫ് ആക്കാൻ ഉള്ള ഒരു സ്റ്റാർഡം നിലവിൽ ഇല്ല.
വിജയ് നായകൻ ആയി അഭിനയിച്ച് അവസാനം പുറത്ത് വന്ന ബീസ്റ്റ് എന്ന ചിത്രം ഇതിന് ഉത്തമ ഉദാഹരണം ആണ്. നെൽസൺ ദിലീപ് കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് പുറത്ത് വന്ന ബീസ്റ്റിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മുഴുവൻ നെഗറ്റീവ് റിവ്യൂ ആണ് ലഭിച്ചത്. എന്നാൽ നെഗറ്റീവ് റിവ്യൂസിനെ എല്ലാം കാറ്റിൽ പറത്തി വിജയിയുടെ സ്റ്റാർഡം ഒന്ന് കൊണ്ട് മാത്രം ഇരുന്നൂറ്റി അൻപത് കോടി രൂപയോളം ആണ് ബീസ്റ്റ് ആഗോള തലത്തിൽ നേടി എടുത്തത്.
ഇപ്പോൾ ദളപതി വിജയിയെ പറ്റി ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. വിജയ് സാർ ശരിക്കും ഒരു മികച്ച നടൻ ആണ് എന്നാണ് ആമിർ ഖാൻ പറഞ്ഞത്. തന്റെ ഏറ്റവും പുതിയ സിനിമയായ ലാൽ സിങ് ചദ്ധയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ ആണ് ആമിർ ഖാൻ ഇത് പറഞ്ഞത്. വിജയ് സാർ ശെരിക്കും ഒരു മികച്ച നടൻ ആണ്, എനിക്ക് അദ്ദേഹം ഒരു സഹോദരനെ പോലെ ആണെന്നും ആണ് ആമിർ ഖാൻ പറഞ്ഞത്.