പുരി ജഗന്നാഥ് എന്ന വിഖ്യാത സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. അർജുൻ റെഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. യുവതാരമായ അനന്യ പാണ്ഡയം ചിത്രത്തിൽ നായികയായി എത്തുന്നുണ്ട്. ഈ മാസം 25നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
കൂടാതെ ആരാധകരുടെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരം രമ്യാ കൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് രമ്യ കൃഷ്ണൻ ആണ് ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ തന്റെ സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടെ പങ്കുവെക്കുന്നത് വിജയ് ദേവ കൊണ്ട് അവതരിപ്പിക്കുന്ന കഥാപാത്രം ലാസ്റ്റ് എന്ന നഗരത്തിലെ മിക്സഡ് മാർഷൽ ആർട്സ് ചാമ്പ്യൻ ആകാൻ നടത്തുന്ന പരിശ്രമങ്ങളാണ് കഥയുടെ ആധാരമായി വരുന്നത്.
ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനായ കരൺ ജോഹറാണ് ധർമ്മ പ്രൊഡക്ഷന് വേണ്ടി ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആയിരുന്നത് യുഎസ് ആയിരുന്നു. വിജയ് ദേവർ കൊണ്ടേയും അനന്യയും ഒരുമിച്ച് എത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിലുണ്ട്.
ഫാൻ ഇന്ത്യൻ ചിത്രമായ ഒരുക്കുന്ന ചിത്രം തെലുങ്കിനൊപ്പം ഹിന്ദിയിലും പുറത്തിറങ്ങുന്നതാണ് കൂടാതെ തമിഴിലും കന്നടയിലും മലയാളത്തിലും മൊഴിമാറ്റി ചിത്രം പ്രദർശനതിന് എത്തുന്നുണ്ട്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലിഗർ വിജയ്യുടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ്, അനന്യയ്ക്കൊപ്പം.
എംഎംഎ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന മുംബൈയിൽ നിന്നുള്ള അണ്ടർഡോഗ് പോരാളിയായാണ് വിജയ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിജയ്, അനന്യ എന്നിവരെ കൂടാതെ താരമായ മകരന്ദ് ദേശ്പാണ്ഡെയും ചിത്രത്തിൽ അഭിനയിക്കും. വിഖ്യാത ബോക്സിങ് താരമായ മൈക്ക് ടൈസണും ചിത്രത്തിന്റെ ഭാഗമാണ്.