മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ത്രില്ലറായ റാം. രണ്ട് ഭാഗങ്ങളായി ഒരുക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ മുതൽ ചിത്രം വലിയ ചർച്ചയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ, മോഹൻലാൽ സ്റ്റാർട്ടർ ഉടൻ തിയറ്ററുകളിലെത്തും എന്നതാണ് ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ്. റിപ്പോർട്സ് അനുസരിച്ച്, റാമിന്റെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തോടെ ആരംഭിക്കും എന്ന് അറിയാൻ സാധിച്ചിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന വിവരം പുറത്തു വിട്ടിരിക്കുന്നത്. തന്റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണ് റാമെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലണ്ടനിലും പാരീസിലുമായി രണ്ട് മാസം നീണ്ടുനിൽക്കുന്ന ഒരു നീണ്ട ഷെഡ്യൂൾ ആണ് ഇപ്പോൾ ഷൂട്ടിംഗ് തുടങ്ങിയിരിക്കുന്നത്.
2020-ൽ റാം പ്രഖ്യാപിച്ചെങ്കിലും കൊറോണ എന്ന മഹാമാരി ചലച്ചിത്ര ലോകത്തെ പ്രതികൂലമായി ബാധിച്ചതിനാൽ മാറ്റിവച്ചു. ചിത്രത്തിലെ മോഹൻലാലിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങിയിരുന്നു, അതിൽ കട്ടിയുള്ള താടിയുള്ള ലുക്കിൽ വ്യത്യസ്തമായ വേഷത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെടുന്നു. ‘അവന് അതിരുകളില്ല’ എന്നാണ് ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററിൽ ചിത്രത്തിന്റെ ടാഗ്ലൈൻ ആയി എഴുതിയിരിക്കുന്നത്.
റാം എന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമാകുമെന്നും എല്ലാ ഭാഷകളിലും റിലീസ് ചെയ്യുമെന്നും ചത്രത്തിന്റെ നിർമാതാക്കൾ റിപ്പോർട്ട് ചെയ്തിരുന്നു. ബാഹുബലി, കെജിഎഫ്, ദൃശ്യം, മറ്റ് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പോലെ രണ്ട് ഭാഗങ്ങളായാണ് റാം നിർമ്മിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ആദിൽ ഹുസൈൻ, ദുർഗ്ഗാ കൃഷ്ണൻ, സായികുമാർ, സുമൻ, കലാഭവൻ ഷാജോൺ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അഭിഷേക് ഫിലിമിന്റെ ബാനറിൽ രമേഷ് പി പിള്ളയും സുധൻ എസ് പിള്ളയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യ സൂപ്പർ നായിക തൃഷ കൃഷ്ണനാണ് നായിക. ‘ദൃശ്യം’ 12-ത് മാൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം മോഹൻലാൽ ജീത്തു ജോസഫുമായി ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് റാം. എറണാകുളം , ധനുഷ്കോടി, ഡല്‍ഹി, ഉസ്ബെക്കിസ്ഥാന്, കെയ്റോ, ലണ്ടന്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.