മോഹൻലാൽ നായകൻ ആയി എത്തിയ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ടിന്റെ തിയേറ്റർ റെസ്പോൺസ് വീഡിയോ വഴി വൈറൽ ആയ വ്യക്തി ആണ് സന്തോഷ് വർക്കി. തിയേറ്റർ റെസ്പോൺസ് വീഡിയോ എടുക്കാൻ വന്ന മാധ്യമ പ്രവർത്തകരോട് മോഹൻലാൽ ആറാടുക ആണെന്ന് സന്തോഷ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. അതിന് ശേഷം വന്ന ഒട്ടുമിക്ക തിയേറ്റർ റെസ്പോൺസ് വീഡിയോയിലും സന്തോഷ് ഉണ്ടായിരുന്നു. തനിക്ക് പ്രശസ്ത നടി നിത്യ മേനോനോടുള്ള പ്രണയത്തെ പറ്റി പല തവണ സന്തോഷ് തുറന്ന് പറഞ്ഞിട്ട് ഉള്ളത് ആണ്.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെച്ച് നിത്യ മേനോൻ ഇതിനെ പറ്റി പറഞ്ഞിരുന്നു. തന്റെ അമ്മ കീമോ കഴിഞ്ഞു ഇരിക്കുമ്പോൾ പോലും ഇയാൾ വിളിച്ചു ശല്യം ചെയ്തിരുന്നു എന്നും തന്റെ അച്ഛനും അമ്മയും പൊതുവെ നല്ല ക്ഷമ ഉള്ളവർ ആണ്, അവർ പോലും ഇയാളോട് ഉച്ചത്തിൽ സംസാരിക്കേണ്ടി വന്നെന്നും നിത്യ പറയുന്നു. തന്നെയും മാതാപിതാക്കളെയും മുപ്പതോളം നമ്പറുകളിൽ നിന്നും ഇയാൾ വിളിച്ചിട്ട് ഉണ്ടെന്നും ഫോൺ അറ്റൻഡ് ചെയ്ത് ഇയാൾ ആണെന്ന് അറിയുമ്പോൾ ബ്ലോക്ക് ചെയ്യുക ആണ് പതിവ് എന്നും നിത്യ പറഞ്ഞു.
എന്നാൽ ഇപ്പോൾ നിത്യ പറഞ്ഞ ഇക്കാര്യങ്ങൾക്ക് എതിരെ രംഗത്ത് വന്നിരിക്കുക ആണ് സന്തോഷ് വർക്കി. നിത്യ പല കാര്യങ്ങളും അറിയാതെ ആണ് സംസാരിക്കുന്നത് എന്നും ആദ്യമേ നോ പറഞ്ഞിരുന്നുവെങ്കിൽ താൻ ഇങ്ങനെ പുറകെ നടക്കില്ലായിരുന്നു എന്നും സന്തോഷ് പറഞ്ഞു. ആദ്യമേ നോ പറയാമായിരുന്നു, ഇങ്ങനെ എന്നെ നാണം കെടുത്തേണ്ട ആവശ്യം എന്തായിരുന്നു. ഇനി എനിക്ക് അവരോട് പ്രണയം ഇല്ല, എന്ത് കാര്യത്തിന് ആണ് തനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് പറഞ്ഞത് എന്നും അതിനെതിരെ തനിക്ക് കേസിന് പോകാം എന്നും സന്തോഷ് പറഞ്ഞു.