മലയാളികളുടെ പ്രിയപ്പെട്ട താര പുത്രനാണ് ദുൽഖർ സൽമാൻ. നടൻ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിനേക്കാൾ കൂടുതൽ ഇപ്പോൾ നായകൻ ദുൽഖർ സൽമാൻ എന്ന രീതിയിൽ പ്രേക്ഷകരെ മാറ്റി പറയിപ്പിച്ച താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. കഴിഞ്ഞദിവസം താരത്തിന്റെ പുതിയ തെലുങ്കു ചിത്രമായ സീതാരാമം തിയറ്ററിൽ റിലീസ് ആവുകയുണ്ടായി.
മികച്ച രീതിയിലുള്ള അഭിപ്രായങ്ങൾ നേടി കൊണ്ട് ചിത്രം ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. അതിനിടയാണ് താരത്തിന്റെ അടുത്ത മലയാള ചിത്രമായ കിംഗ് ഓഫ് കോതയെ കുറിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്.
തെന്നിന്ത്യൻ താരസുന്ദരിയായ സമന്ത മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായിരിക്കും കിംഗ് ഓഫ് കോത എന്നാണ് ഇപ്പോൾ പുറത്തുവരുന്ന അഭ്യൂഹങ്ങൾ. നടിയുടെ ആരാധകരും ദുൽഖർ സൽമാന്റെ ആരാധകരും ഈ അപ്ഡേറ്റ് കേട്ടതോടെ ആവേശത്തിലാണ് കിംഗ് ഓഫ് കോത്തയുടെ നിർമ്മാതാക്കൾ ചിത്രത്തെക്കുറിച്ച് ഒന്നുംതന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നതുകൊണ്ട് തന്നെ ഈ റിപ്പോർട്ടുകൾ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ദുൽഖർ സൽമാൻ ചിത്രത്തിലൂടെയായിരിക്കും സാമന്ത എന്ന തെന്നിന്ത്യൻ താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒട്ടേറെ തമിഴ് തെലുങ്കു ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സമന്ത. നടി ഐശ്വര്യ ലക്ഷ്മിയെ ചിത്രത്തിലെ നായികയായി സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചുകൊണ്ട് സമന്ത. എങ്കിലും ഇത് ഔദ്യോഗികമായ അറിയിപ്പുകൾ അല്ല. ഐശ്വര്യ ലക്ഷ്മി കൂടാതെ സമന്തയും ചിത്രത്തിന്റെ ഭാഗമാവുകയാണെങ്കിൽ ദുൽഖർ സൽമാൻ ചിത്രത്തിൽ മലയാളത്തിൽ പുതിയ ഒരു താരയെ തന്നെ പ്രേക്ഷകർക്ക് സ്വീകരിക്കാൻ കഴിഞ്ഞേക്കും.