വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താര സുന്ദരിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെ മകൾ എന്നോ മലയാളികളുടെ പ്രിയങ്കരിയായ നടിയുടെ മകൾ എന്നോ ഉള്ള താരജാതകൾ ഇല്ലാതെയാണ് കല്യാണിയും തന്റെ അഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലും പ്രേക്ഷകരോട് സംവദിക്കുന്നത്. താരം തന്റെ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് തന്റെ പ്രിയക്ഷകർക്കായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെയധികം അഭിപ്രായങ്ങൾ നേടാറുണ്ട്.
ഇപ്പോൾ താരം തന്റെ പ്രേക്ഷകരുമായി പങ്കുവച്ചതിന്റെ ഒരു സ്ക്രീൻഷോട്ട് ആണ് തന്റെ instagramൽ പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി എന്നോണം ആണ് താരം ഇത് പങ്കുവെച്ചിരിക്കുന്നത്. ചോദ്യം ഇപ്രകാരമാണ് താങ്കൾ ഒപ്പം അഭിനയിച്ച ഏതെങ്കിലും സഹനടന്മാരുമായി പ്രണയത്തിൽ ആയിട്ടുണ്ടോ എന്നായിരുന്നു പ്രേക്ഷകർ ചോദിച്ചത്. അതിന് ഉത്തരമായി താരം പറഞ്ഞത് ഉണ്ട് പക്ഷേ ആ സ്നേഹം തിരികെ ലഭിച്ചു എന്നതിൽ എനിക്ക് ഒട്ടും ഉറപ്പില്ല എന്നാണ്.
ഹൃദയം, ബ്രോഡാഡി, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നിങ്ങനെയുള്ള മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധയപ്രകടനം കാഴ്ചവച്ച കല്യാണി പ്രിയദർശൻ മലയാളി യൂത്തൻമാരുടെ പുതിയ ക്രഷ് ആയി മാറിയിരിക്കുകയാണ്. ടോവിനോ തോമസിനൊപ്പം അഭിനയിച്ചു കൊണ്ടിരിക്കുന്ന ഇപ്പോൾ റിലീസിന് ഒരുങ്ങുന്ന തല്ലു മാലയാണ് അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന കല്യാണി പ്രദർശന്റെ ഏറ്റവും പുതിയ ചിത്രം. വ്യത്യസ്തമായ ഗെറ്റപ്പിൽ വ്യത്യസ്തമായ ആഖ്യാനത്തോടെയും തിയറ്ററുകളിൽ എത്തുന്ന ചിത്രമാണ് തല്ലുമാല ഓഗസ്റ്റ് 12നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും എല്ലാം തന്നെ പ്രേക്ഷകരുടെ ഒരുപാട് പ്രീതി നേടിയവയാണ്. അതുകൊണ്ടുതന്നെ ടോവിനോ തോമസിനെ കല്യാണി പ്രിയദർശനം ഒട്ടേറെ പ്രതീക്ഷകളുള്ള ചിത്രമാണ് തല്ലു മാല. ആദ്യമായി ടോവിനോ നൃത്ത രംഗത്തിൽ ചടുലതയോടെ പ്രത്യക്ഷപ്പെടുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിലുണ്ട്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’.
മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിതരണം – സെൻട്രൽ പിക്ചേർസ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. മണവാളൻ വസീം എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുക.