ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യ. ഇന്ത്യയിലെ എന്നല്ല ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടിക എടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു ആളാണ് നടിപ്പിൻ നായകൻ സൂര്യ. പാണ്ടിരാജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത എതിർക്കും തുനിതവൻ എന്ന ചിത്രം ആണ് സൂര്യ നായകൻ ആയി തിയേറ്ററുകളിൽ എത്തിയ അവസാന ചിത്രം.
പ്രിയങ്ക അരുൾ മോഹൻ ആയിരുന്നു ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ലോകേഷ് കനകരാജ് കമൽഹാസനെ നായകൻ ആക്കി ഒരുക്കിയ വിക്രം എന്ന ചിത്രത്തിൽ ഒരു അഥിതി വേഷത്തിലും സൂര്യ എത്തിയിരുന്നു. സൂര്യയെ നായകൻ ആക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആണ് സുരറെയ് പൊട്രൂ. ആമസോൺ പ്രൈം വഴി ഡയറക്റ്റ് ഒ ടി ടി റിലീസ് ആയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം ഇതുവരെ നേടി എടുത്തത് നാല്പത് അവാർഡുകൾ ആണ്.
അതിൽ അഞ്ച് നാഷണൽ അവാർഡും ഉൾപെടും. ബിഹൈന്റ് വുഡ്സ് ഡിജിറ്റൽ അവാർഡ്സ് രണ്ടെണ്ണം, ബ്ലാക്ക് ഷീപ് ഡിജിറ്റൽ അവാർഡ്സ് രണ്ട്, സിനിമ അറ്റ് ഇറ്റ്സ് ബെസ്റ്റ് അവാർഡ് അഞ്ച്, എഡിസൺ അവാർഡ്സ് മൂന്ന്, ഹിറ്റ് ലിസ്റ്റ് ഒടിടി അവാർഡ് ഒന്ന്, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ അവാർഡ് രണ്ട്, ജെ എഫ് ഡബ്ല്യൂ മൂവി അവാർഡ് മൂന്ന്, മിർച്ചി മ്യൂസിക് അവാർഡ് സൗത്ത് രണ്ട്, ഓക്സിജൻ പ്ലേ അവാർഡ് ഒന്ന്, സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് ഏഴ് എന്നിങ്ങനെ നാല്പത് അവാർഡുകൾ ആണ് സുരറെയ് പൊട്രൂ നേടി എടുത്തത്. ഫിലിം ഫെയർ ഉൾപ്പെടെ ഉള്ള അവാർഡുകൾ ഇനി പ്രഖ്യാപിക്കാൻ ഉള്ളത് കൊണ്ട് തന്നെ അവാർഡുകളുടെ എണ്ണം ഇനിയും കൂടും എന്ന് ഉറപ്പ്.