ഇതുവരെയുള്ള തന്റെ ചിത്രങ്ങൾക്ക് ലഭിക്കാത്തത്ര സ്വീകാര്യതയാണ് സൂര്യക്ക് കമൽഹാസൻ നായകനായി അഭിനയിച്ച ലോകേഷ് കനഗരാജ് ചിത്രമായ വിക്രത്തിൽ നിന്നും ലഭിച്ചത്. ചിത്രത്തിലെ അതിഥി വേഷത്തെകുറിയിച്ചു നേരത്തെ തന്നെ പ്രേക്ഷകർക്ക് അറിവ് ലഭിച്ചിരുന്നുവെങ്കിലും ആ ഒരു ഗസ്റ്റ് റോളിന്റെ പൊലിമ ഒട്ടും നഷ്ടപ്പെടാതെ തന്നെയാണ് സൂര്യ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. അത്ര നേരവും സിനിമയിൽ അഭിനയിച്ചിരുന്ന നടന്മാരുടെയൊക്കെ പ്രകടനത്തെ നിഷ്പ്രഭമായി പോവുന്ന രീതിയിലാണ് സൂര്യ തന്റെ പ്രകടനം കാഴ്ച വച്ചത്.
കൂടാതെ തന്റെ സഹോദരനായ കാർത്തി നായകനായി അഭിനയിച്ച കൈതി എന്ന ചിത്രത്തിലെ ദില്ലി എന്ന കഥാപാത്രത്തെ കുറിച്ചുള്ള റഫറൻസ് ഉം ചിത്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇനിയൊരു ചിത്രം ലോകേഷ് കനഗരാജ് അണിയിച്ചൊരുക്കുകയാണെങ്കിൽ തന്നെ തന്റെ ചിത്രങ്ങളിലെ എല്ലാ കഥാപാത്രങ്ങളെയും അണിനിരത്തികൊണ്ടു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന രീതിയിൽ അതിനെ അണിയിച്ചൊരുക്കുന്ന എന്ന് തന്നെയാണ് ലോകേഷ് കനഗരാജ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസം കാർത്തിയുടെ വരാനിരിക്കുന്ന ചിത്രമായ വിരുമൻ എന്ന ചിത്രത്തിന്റെ പരിപാടിയിൽ സഹോദരന്മാർ ഇരുവരും പങ്കെടുത്തതും പ്രേക്ഷകർക്ക് ഇരട്ടി മധുരം ആയിരുന്നു. പ്രേക്ഷകർക്ക് സഹോദരന്മാർ ഇരുവരെയും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴും ഒരു ആഘോഷം തന്നെയാണ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ ഇരുവരും തങ്ങളുടെ ആരാധകരെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. ഇരുവരും ഒന്നിച്ചു സ്റ്റേജ് ഇത് എത്തിയതോടെ റോളക്സ്.. എന്ന വിളി പ്രേക്ഷകരുടെ ഇടയിൽ നിന്നും ഉയർന്നു.
തുടർന്ന് സൂര്യ തന്റെ ആരാധകരോട് റോളെക്സും ദില്ലിയും അവസാനം ഒരു വേദിയിൽ വന്നിരിക്കുന്നു. അതുകൊണ്ടു റോളെക്സും ദില്ലിയും നിങ്ങള്ക്ക് വേണ്ടി എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് ചോദിച്ചതിന് ശേഷം. പ്രേക്ഷകർ ആർപ്പുവിളികളാൽ ആഹ്ലാദിച്ചുവെങ്കിലും പിന്നീട് നമുക്ക് അതിനായി കാത്തിരിക്കാമെന്നും ലോകേഷിന്റെ മനസ്സിൽ എന്താണോ വരുന്നത് അതായിരിക്കും റോളെക്സും ദില്ലിയും ഒരുമിച്ചു വന്നത് നടക്കാൻ പോകുന്നത് എന്ന് പറഞ്ഞു.
കൈതി 2 വില ഇരുവരെയും ഒന്നിച്ചു കണ്ടേക്കാം എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഉന്നയിക്കുന്ന വാദം. എന്നാൽ ഉടനെയൊന്നും കൈതി 2 എന്ന ചിത്രം സംഭവിക്കില്ല എന്നും ദളപതി 67 എന്ന ചിത്രത്തിന്റെ കഥ എഴുതുന്നതിനായി സോഷ്യൽ മീഡിയയിൽ നിന്നും പിന് വലിഞ്ഞ ലോകേഷ് കനഗരാജ് തലപതിക്കായി ഒരു മാസ്സ് തിരക്കഥയുമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം