മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തി ആണ് സന്തോഷ് വർക്കി. മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് പുറത്ത് വന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൺസ് വീഡിയോ വഴി ആണ് സന്തോഷ് വർക്കി പ്രശസ്തി നേടുന്നത്. ആ വീഡിയോയിൽ മോഹൻലാൽ ആറാടുകയാണ് എന്ന് സന്തോഷ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിന് ശേഷം ആറാട്ടണ്ണൻ എന്ന പേരിൽ കൂടി സന്തോഷ് അറിയപ്പെടാൻ തുടങ്ങി.
തനിക്ക് പ്രശസ്ത നടി നിത്യാ മേനോനോടുള്ള പ്രണയം പല തവണ സന്തോഷ് വർക്കി തുറന്ന് പറഞ്ഞിട്ട് ഉള്ളത് ആണ്. ഒന്ന് രണ്ട് തവണ നേരിട്ട് കണ്ടിട്ട് ഉണ്ടെന്നും തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത് ആണെന്നും ഒക്കെ സന്തോഷ് പറഞ്ഞിരുന്നു. എന്നാൽ നിത്യാ അതിന് മറുപടി ഒന്നും പറഞ്ഞില്ല എന്നും സന്തോഷ് പറഞ്ഞിരുന്നു. നിത്യയെ കാണാൻ ഒരിക്കൽ ബാംഗ്ലൂർ പോയിരുന്നു എന്നും ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ തന്നെ വിളിച്ചു ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ബാംഗ്ലൂർ വിടണം എന്ന് ആവശ്യപ്പെട്ടതായും ഒക്കെ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ ഇതിനെ പറ്റി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് നിത്യ മേനോൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നിത്യ മേനോൻ ഇതിനെ പറ്റി പറഞ്ഞത്. വർഷങ്ങൾ ആയി അയാൾ തന്റെ പുറകെ നടന്ന് ശല്യം ചെയ്യുക ആണെന്നും അയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ട് ഉണ്ടെന്നും നിത്യ പറഞ്ഞു. പലരും പോലീസ് കംപ്ലയിന്റ് കൊടുക്കാൻ തന്നോട് പറഞ്ഞിട്ടും താൻ ഇതുവരെ അത്തരം കാര്യങ്ങളിലേക്ക് ഒന്നും നീങ്ങിയിട്ടില്ല എന്നും നിത്യ പറയുന്നു.