ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. ഇന്ന് നെഗറ്റീവ് റിവ്യൂ വരുന്ന തന്റെ സിനിമകൾ പോലും തന്റെ താര മൂല്യം കൊണ്ടും ഫാൻസ് പവർ കൊണ്ടും സാമ്പത്തികമായി സേഫ് ആക്കാൻ പറ്റുന്ന ഇന്ത്യയിലെ ഏക താരം ആണ് ദളപതി വിജയ്. നിലവിൽ ഇന്ത്യയിൽ വേറെ ഒരു താരത്തിനും നെഗറ്റീവ് റിവ്യൂ വരുന്ന സിനിമകൾ സേഫ് ആക്കാൻ ഉള്ള ഒരു സ്റ്റാർഡം ഇല്ല.
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളിലെ നായകന്മാരായ ആമിർ ഖാനും പ്രഭാസും അഭിനയിച്ച് നെഗറ്റീവ് റിവ്യൂ വന്ന ചിത്രങ്ങൾ വളരെ ദയനീയമായി ബോക്സ് ഓഫീസിൽ തകർന്നടിയുന്ന ഒരു കാഴ്ച നാം കണ്ടത് ആണ്. എന്നാൽ വിജയിയുടെ കാര്യത്തിൽ ഇവിടെ ഒരു പ്രേത്യേകത ഉണ്ട്. എന്ത് നെഗറ്റീവ് റിവ്യൂ വന്നാലും ഒരു മിനിമം കളക്ഷൻ നേടാൻ ഉള്ള കെൽപ് വിജയിക്ക് ഉണ്ട്. ഒരുപാട് പരിഹാസങ്ങളോടും പ്രതിസന്ധികളോടും പൊരുതി വിജയ് പടുത്തുയർത്തിയ സാമ്രാജ്യം ആണ് ഇത്.
വിജയ് അഭിനയിച്ച് നെഗറ്റീവ് റിവ്യൂ വന്നാലും സിനിമ സേഫ് ആകും എന്നതിന് ഏറ്റവും വലിയ ഉദാഹരണം ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ വിജയ് ചിത്രം ബീസ്റ്റ് തന്നെ ആണ്. നെൽസൺ ദിലീപ് കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞത് മുതൽ മുഴുവൻ ലഭിച്ചത് നെഗറ്റീവ് റിവ്യൂസ് ആണ്. എന്നാൽ അതിനെ എല്ലാം കാറ്റിൽ പറത്തി തന്റെ സ്റ്റാർഡം ഒന്ന് കൊണ്ട് മാത്രം ചിത്രത്തിന് ഇരുന്നൂറ്റി അൻപത് കോടി രൂപക്ക് അടുത്ത് കളക്ഷൻ നേടി എടുക്കാൻ വിജയിക്ക് കഴിഞ്ഞു.