ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ പമലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നിത്യ മേനോൻ. അപൂർവ രാഗങ്ങൾ എന്ന സിബി മലയിൽ ചിത്രത്തിലൂടെ ഇന്നത്തെ യുവനായകനായ ആസിഫ് അലിക്കൊപ്പം സിനിമ രംഗത്തേക്ക് വന്ന താരമാണ് നിത്യ മേനോൻ. ബാംഗ്ലൂർ ഡേയ്സ് എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരം ആവുകയും ചെയ്തു.
താരം ഇപ്പോൾ കൂടുതലും അന്യഭാഷാ ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആറാട്ട് എന്ന മോഹൻലാൽ ചിത്രം കണ്ടിറങ്ങവേ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞു സോഷ്യൽ മീഡിയയിൽ ട്രോളന്മാർ പ്രശസ്തനാക്കിയ താരമാണ് സന്തോഷ് വർക്കി. താരം നദി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞുകൊണ്ട് ഒരിക്കൽ രംഗത്തെത്തിയിരുന്നു.
സന്തോഷ് വർക്കി എന്ന ആൾ വളരെ കാലങ്ങളായി എന്നെ ശല്യം ചെയ്തുകൊണ്ടിരിക്കുവായിരുന്നു. എന്നാൽ ഇപ്പോൾ തന്നെക്കുറിച്ചു അയാൾ ഓപ്പൺ ആയി പറഞ്ഞു കേട്ടപ്പോൾ ശെരിക്കും ഞെട്ടിപ്പോയി. തന്നെ ഒരിക്കൽ വിളിച്ചു സ്ഥിരമായി ഇയാൾ ശല്യം ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ശല്യം സഹിക്കാൻ കഴിയുന്നില്ലായിരുന്നു.
അതിനുശേഷം ഇയാൾ ഈ കാര്യം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയപ്പോഴാണ് പിന്നെയും തൻ ഇയാളെക്കൊണ്ടുള്ള ശല്യം അനുഭവിച്ചുതുടങ്ങിയത് എന്നും താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തനിക്കു സഹിക്കാൻ കഴിയുന്നതിനും അപ്പുറം ഇയാൾ തന്നെ ശല്യം ചെയ്തിട്ടുണ്ട്. തന്റെ അച്ഛനെയും അമ്മയെയും വരെ വിളിച്ചു അയാൾ സംസാരിച്ചിട്ടുണ്ട്. വളരെ മോശമായാണ് അന്നൊക്കെ ഇയാൾ തന്നോട് പെരുമാറിയിരുന്നത്.
ആ സമയത്തൊക്കെ പോലീസ് കേസുകൊടുക്കാൻ പലരും തന്നെ നിര്‍ബന്ധിച്ചിരുന്നു. എന്നാൽ തൻ അതൊന്നും വല്യ കാര്യമായി എടുത്തിട്ടില്ലെന്നും ഇതൊരു രോഗമായി ആണ് താൻ എടുത്തിട്ടുള്ളതെന്നും താരം പറഞ്ഞു. മുപ്പതിലേറെ പ്രാവശ്യം തന്റെ ഫോണിൽ ഇയാൾ വിളിച്ചിട്ടുണ്ടെന്നും ആ നമ്പറുകൾ എല്ലാം തന്നെ താൻ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു.
അയാള്‍ക്ക് എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതല്‍ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. അയാൾ വിവാഹാലോചനയുമായി തന്റെ കുടുംബത്തെ സമീപിച്ചിരുന്നെങ്കിലും താൻ സമ്മതിച്ചിരുന്നില്ല. പിന്നീട് തന്റെ പ്രണയം നിത്യ മേനോൻ നിരസിച്ചു എന്നാണ് സന്തോഷ് അഭിമുഖങ്ങളിൽ പറഞ്ഞത്. ആറാട്ടണ്ണൻ എന്ന പേരിലാണ് താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്.