തന്റെ അഭിനയ ശൈലി കൊണ്ടും സിനിമകളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ടും എന്നും ലോകം എമ്പാടും ഉള്ള പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിച്ചിട്ടുള്ള താരം ആണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. സംവിധായകൻ രഞ്ജിത്ത് ഒരിക്കൽ പറഞ്ഞത് പോലെ ഒരാളുടെ കയ്യിൽ ഇങ്ങനെ ഒരു തിരക്കഥ ഉണ്ടെന്ന് കേട്ടാൽ അയാളെ വിളിച്ചു വരത്തി അത് ചെയ്യാൻ തയ്യാറാകുന്ന അപൂർവ്വം സൂപ്പർ താരങ്ങളിൽ ഒരാൾ ആണ് മെഗാസ്റ്റാർ മമ്മൂട്ടി. താൻ ഇതുവരെ ചെയ്യാത്ത വ്യത്യസ്തത നിറഞ്ഞ വേഷങ്ങൾ തിരഞ്ഞു പിടിച്ചു ചെയ്യാൻ ഇന്നും മമ്മുട്ടി ശ്രെമിക്കാറുണ്ട്.

പ്രേക്ഷകരെ ഞെട്ടിക്കാനും വിസ്മയിപ്പിക്കാനും ഒരു പിടി മികച്ച ചിത്രങ്ങൾ ആണ് മെഗാസ്റ്റാർ മമ്മുട്ടിയുടേത് ആയി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആണ് അതിൽ ഏറെ പ്രതീക്ഷ ഉള്ള ഒരു ചിത്രം. ഉദയ കൃഷ്ണ തിരക്കഥ രചിക്കുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയി ആണ് ഒരുങ്ങുന്നത്. മമ്മൂട്ടി ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയി എത്തുന്ന ചിത്രത്തിൽ തമിഴ് താരം വിനയ് റായ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇത് കൂടാതെ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ സംവിധാനം ചെയ്യുന്ന ചിത്രം, ഗ്രേറ്റ് ഫാദർ ഉൾപ്പടെ ഒരു പിടി മികച്ച ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച റോബി വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ആദ്യം ആയി ഒന്നിക്കുന്ന ചിത്രം നന്പകൽ നേരത്ത് മയക്കം, കെട്ടിയോൾ ആണെന്റെ മാലാഖ എന്ന സിനിമക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് തുടങ്ങി ഒട്ടനവധി വമ്പൻ പ്രൊജക്റ്റുകൾ ആണ് മമ്മൂട്ടിയുടേത് ആയി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

You May Also Like

മോഹൻലാലും ജാക്കി ചാനും ഒന്നിക്കുന്നു? മലയാളത്തിലെ ആദ്യ ആയിരം കോടി ചിത്രം ആകുമോ?

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായി മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.വലിയ…

ദളപതി 66ൽ നിന്ന് പിന്മാറി സംവിധായകൻ

ദളപതി വിജയിയെ നായകനാക്കി വംഷി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ദളപതി 66. രഷ്മിക മന്ദാന…

മലയാള സിനിമയിലെ എന്റെ റോൾ മോഡൽ മമ്മൂട്ടി എന്ന് നയൻ‌താര

തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിക്കുന്ന നയന്‍താര. വിഘ്‌നേഷുമായുള്ള തരത്തിന്റെ…