ലോകസിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും മലയാള സിനിമയിലെ ഏറ്റവും വലിയ താരവും ആണ് മലയാളികളുടെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം മോഹൻലാലിന്റെ പേരിൽ ആണ്. മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റ് നേടിയ നടനും വേറെ ആരും അല്ല. ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകൻ ആക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുഗൻ ആണ് മലയാള സിനിമയിലെ അവസാന ഇൻഡസ്ട്രി ഹിറ്റ്.
ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന ചിത്രം ആണ് മോഹൻലാൽ നായകനായി അഭിനയിച്ച് തിയേറ്ററിൽ റിലീസ് ചെയ്ത അവസാന ചിത്രം. ഉദയ കൃഷ്ണയായിരുന്നു ആറാട്ടിന്റെയും തിരക്കഥ ഒരുക്കിയത്. ഇനി മോഹൻലാൽ നായകൻ ആയി വരാൻ ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ ഒരുപാട് പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ ആണ്. അതിൽ ഏറ്റവും വലിയ ഹൈപ്പ് ഉള്ള ചിത്രം മുരളി ഗോപിയുടെ തിരക്കഥയിൽ പ്രിത്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമ ആണ്.
മോഹൻലാലിനെ നായകൻ ആക്കി പ്രിത്വിരാജ് സംവിധാനം ചെയ്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രം ആയി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം ആണ് എമ്പുരാൻ. ഇത് കൂടാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, അതിരൻ ഫെയിം വിവേക് സംവിധാനം ചെയ്യുന്ന ചിത്രം, ഷാജി കൈലാസ് ചിത്രം എലോൺ, പ്രിയദർശന്റെ ആന്തോളജി ചിത്രം ഓളവും തീരവും, മോഹൻലാൽ ആദ്യം ആയി സംവിധാനം ചെയ്യുന്ന ബറോസ്, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം എന്നിങ്ങനെ കൈ നിറയെ ചിത്രങ്ങളുമായി വരാൻ ഒരുങ്ങുകയാണ് മോഹൻലാൽ.