ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ വന്നിട്ട് അൻപത് വർഷത്തിൽ ഏറെ ആയെങ്കിലും ഇന്നും തന്റെ സ്വത്വസിദ്ധമായ അഭിനയ ശൈലി കൊണ്ട് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനും പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാനും മെഗാസ്റ്റാർ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സിബിഐ സീരീസ് ചിത്രങ്ങളുടെ അഞ്ചാം ഭാഗം ആയ സിബിഐ ഫൈവ് ദി ബ്രെയിൻ ആണ് മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയി അഭിനയിച്ച് തിയേറ്ററിൽ റിലീസ് ചെയ്ത അവസാന ചിത്രം. ഇനി ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേത് ആയി ഇനി പുറത്ത് വരാൻ ഉള്ളത്. എല്ലാ ചിത്രങ്ങളും വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നവയാണ്. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ആദ്യം ആയി ഒന്നിക്കുന്ന നന്പകൽ നേരത്ത് മയക്കം എന്ന ചിത്രം ആണ് അതിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിൽ ഒന്ന്.

അഖിൽ അക്കിനേനിയെ നായകൻ ആക്കി സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ മെഗാസ്റ്റാർ എത്തുന്നുണ്ട്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക്, ഛായഗ്രഹകൻ റോബി വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിങ്ങനെ ഒരുപാട് ചിത്രങ്ങൾ മെഗാസ്റ്റാറിന്റേത് ആയി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കടുവ നാളെയെത്തുന്നു, പല സീനുകളും വെട്ടി മാറ്റി?

മലയാളത്തിന്റെ യുവ സൂപ്പർ താരം പ്രിത്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ്…

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ജോണി വാക്കർ രണ്ടാം ഭാഗവുമായി മെഗാസ്റ്റാർ എത്തുന്നു, വെളിപ്പെടുത്തി ജയരാജ്‌

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ്…

സുഹൃത്തിനെ ചുമലിലേറ്റി പൂരം കാണിച്ച് വൈറലായ സുധീപ് ഇതാ തൃശൂർ എൽത്തുരുത്ത് കാര്യാട്ടുകരയിലെ വീട്ടിലുണ്ട്

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് സുഹൃത്തിന്റെ ചുമലിലേറി…

ലിപ് ലോക്ക് കിടപ്പ് മുറി സീൻ ചെയ്യുന്നില്ല ; ദുൽഖറിനെ കുറിച്ച് പോസ്റ്റ്‌ ചെയ്ത കുറിപ്പും കമന്റും വൈറലായി

ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാൻ ഇന്ത്യൻ താരമായി മാറാൻ മലയാളത്തിലെ യുവതാരമായ ദുൽഖർ സൽമാനു…