മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മുട്ടിയെ നായകൻ ആക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ട് ഇരിക്കുകയാണ്. മലയാളി പ്രേക്ഷകർ വളരെ വലിയ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു ചിത്രം ആണിത്. തമിഴ് സിനിമയിലെ ശ്രെദ്ധേയനായ താരം വിനയ് റായ് ആണ് ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രം ആയി എത്തുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ആയാണ് മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നത്.
പ്രമാണി എന്ന ചിത്രത്തിന് ശേഷം മെഗാസ്റ്റാർ മമ്മുട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. ഉദയ കൃഷ്ണ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആറാട്ട് എന്ന സിനിമക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഇത്. ഉദയ കൃഷ്ണ തന്നെ ആണ് ആറാട്ടിന് തിരക്കഥ ഒരുക്കിയത്. ആർ ഡി ഇല്ലുമിന്യൂസൻസിന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ തന്നെ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഈ ചിത്രം കൂടാതെ ഒരു പിടി വമ്പൻ ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടേത് ആയി അണിയറയിൽ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നന്പകൽ നേരത്ത് മയക്കം, കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക്, സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന അഖിൽ അക്കിനേനി നായകൻ ആകുന്ന തെലുങ്ക് ചിത്രം ഏജന്റ് എന്നിങ്ങനെ പ്രതീക്ഷകൾ നൽകുന്ന ഒരുപാട് ചിത്രങ്ങൾ ആണ് ഇനി വരാൻ ഉള്ളത്.