നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരം ആണ് ദളപതി വിജയ്. ദളപതി വിജയിയുടെ അത്രയും സ്റ്റാർ വാല്യൂ ഉള്ള വേറെ ഒരു നടനും നിലവിൽ ഇന്ത്യയിൽ ഇല്ല. ദളപതി വിജയിയുടെ തലവെട്ടം കണ്ടാൽ ഇന്ന് തിയേറ്ററുകളിലേക്ക് ആളുകൾ ഇരച്ചു കയറും. അതിപ്പോൾ വിജയ് വില്ലൻ ആയെത്തിയാലും ഗസ്റ്റ് റോളിൽ എത്തിയാലും തിയേറ്ററുകൾ ജനങ്ങളാൽ നിറഞ്ഞു കവിയും. ചിത്രം ഏതുമാകട്ടെ അതിൽ ദളപതി വിജയ് ഉണ്ടെങ്കിൽ ആ സിനിമ മിനിമം ഇരുന്നൂറ് കോടി രൂപയെങ്കിലും കളക്ഷൻ നേടിയിരിക്കും.
ഒരു ചിത്രത്തിന് മുഴുവൻ നെഗറ്റീവ് റിവ്യൂ വന്നാൽ പോലും ആ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു പോകാതിരിക്കാൻ തക്ക സ്റ്റാർ വാല്യൂ വിജയിക്ക് ഇന്ന് ഉണ്ട്. വിജയ് നായകൻ ആയി അവസാനം റിലീസ് ചെയ്ത ബീസ്റ്റ് എന്ന നെൽസൺ ദിലീപ് കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഇതിന് ഉത്തമ ഉദാഹരണം ആണ്. റിലീസ് ചെയ്ത ദിനം ആദ്യ ഷോ കഴിഞ്ഞപ്പോൾ തൊട്ട് ഫുൾ നെഗറ്റീവ് റിവ്യൂ വന്ന ബീസ്റ്റ് ആഗോള തലത്തിൽ നേടിയത് ഇരുന്നൂറ്റി അൻപത് കോടി രൂപക്ക് അടുത്ത് ആണ്.
ഇന്ത്യൻ സിനിമയിൽ നിലവിൽ വേറെ ഒരു താരത്തിനും നെഗറ്റീവ് റിവ്യൂ വന്ന സിനിമ സേഫ് ആക്കാൻ ഉള്ള സ്റ്റാർഡം ഇല്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പണം വാരി പടങ്ങളിലെ നായകന്മാരായ പ്രഭാസിന്റെയും ആമിർ ഖാന്റെയും ഒക്കെ നെഗറ്റീവ് റിവ്യൂ വന്ന സിനിമകൾ വമ്പൻ പരാജയം ആയി മാറിയിരുന്നു. ഇവിടെയാണ് വിജയ് സിനിമകൾ വ്യത്യസ്ഥമാകുന്നത്. എങ്ങനെ റിവ്യൂ വന്നാലും ഒരു വിജയ് ചിത്രം ഒരിക്കലും നിർമ്മാതാവിന് സാമ്പത്തിക നഷ്ടം വരത്തി വെക്കുന്നില്ല.