മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ വന്നിട്ട് അൻപത് വർഷത്തിലേറെ ആയെങ്കിലും ഇന്നും വൈവിദ്ധ്യ പൂർണ്ണമായ വേഷങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ ആവേശം കൊള്ളിക്കാൻ മെഗാസ്റ്റാർ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്. ഇപ്പോൾ ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് മമ്മൂട്ടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയാണ് മെഗാസ്റ്റാർ എത്തുന്നത്.

ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എത്തിയപ്പോൾ ഉള്ള ജന സാഗരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. വുഡ്ലാൻഡ് വെഡിങ് എന്ന സ്ഥാപനത്തിന്റെ ഉത്ഘാടനം ചെയ്യാൻ ആണ് മെഗാസ്റ്റാർ മമ്മൂട്ടി ഹരിപ്പാട് എത്തിയത്. മെഗാസ്റ്റാറിനെ കാണാൻ ആളുകൾ കൂടും എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ചതിലും മീതെ ആളുകൾ എത്തിയത് എല്ലാവരെയും അമ്പരിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾ ആണ് മെഗാസ്റ്റാർ മമ്മൂട്ടിയെ ഒന്ന് നേരിൽ കാണുവാൻ ആയിട്ട് എത്തിയത്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് വളരെ പണിപ്പെട്ടു.

കേരളത്തിന്റെ ചരിത്രത്തിൽ വളരെ അപൂർവമായി മാത്രം ആണ് ഇത് പോലെ ആളുകൾ കൂടുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ജനങ്ങളുടെ ഇടയിൽ ഉള്ള സ്വീകാര്യത വെളിവാക്കുന്നത് ആണ് ഇന്ന് ഹരിപ്പാട് കൂടിയ ജനാവലി. കഴിഞ്ഞ ആഴ്ച ദുൽഖർ സൽമാൻ തന്റെ പുതിയ ചിത്രം ആയ സീത രാമത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എറണാകുളം ലുലു മാളിൽ എത്തിയപ്പോൾ ലക്ഷക്കണക്കിന് ആളുകൾ എത്തിയിരുന്നു. അതിലും മൂന്നിരട്ടി ആളുകൾ ആണ് ഇന്ന് മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ ഹരിപ്പാടിലേക്ക് ഒഴുകി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വാരിസിന്റെ വമ്പൻ വിജയം ആഘോഷമാക്കി അണിയറ പ്രവർത്തകർ, കിടിലൻ ലുക്കിൽ തിളങ്ങി ദളപതി

ദളപതി വിജയിയെ നായകൻ ആക്കി വംശി തിരക്കഥ എഴുതി സംവിധാനം ചെയ്ത് ജനുവരി പതിനൊന്നിന് ലോകം…

സ്പടികത്തോടും ലാലേട്ടനോടുമുള്ള സ്നേഹം തുറന്ന് പറഞ്ഞ് കാർത്തി

തമിഴ് യുവ താരം കാർത്തി നായകനായ ഏറ്റവും പുതിയ ചിത്രം വിരുമാൻ ഈ വരുന്ന വെള്ളിയാഴ്ച…

മലയാളികൾ കാത്തിരുന്ന വാർത്തയെത്തി, ഇരുവരും ഒന്നിക്കുന്നു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകൻ-നടൻ കൂട്ടുകെട്ട് ആണ് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട്. ഇരുവരും…

വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ ദുൽഖറിന്റെ പരസ്യത്തിൽ നിന്ന് കോപ്പി അടിച്ചതോ?

തമിഴ് സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. നിലവിൽ ദളപതി വിജയിയുടെ…