ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ തീർച്ചയായും ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു പേരാണ് തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യയുടേത്. തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും വലിയ താരങ്ങളിൽ ഒരാളും ആണ് നടിപ്പിൻ നായകൻ സൂര്യ. 2020 ലെ മികച്ച നടനുള്ള നാഷണൽ അവാർഡ് സുരറെയ് പൊട്രൂ എന്ന സുധ കൊങ്കര ചിത്രത്തിലൂടെ സൂര്യ സ്വന്തമാക്കിയിരുന്നു. മികച്ച നടനുള്ളത് ഉൾപ്പടെ അഞ്ച് അവാർഡുകൾ ആണ് സുരറെയ് പൊട്രൂ വാരിക്കൂട്ടിയത്.
ഇപ്പോൾ നടിപ്പിൻ നായകൻ സൂര്യയെ പറ്റി ഒരു ആരാധകൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിന്റെ രാജാവ് ആകാൻ കെൽപ് ഉള്ള ഒരു താരം ആണ് സൂര്യ എന്നാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ തന്റെ ബോക്സ് ഓഫീസ് പവർ ഉപയോഗിക്കാൻ സൂര്യ ശ്രമിക്കുന്നില്ല എന്നും കുറിപ്പിൽ പറയുന്നു. ഒരു മാസ്സ് കോമേഴ്സ്യൽ എന്റർടൈനർ സിനിമയുമായിട്ട് എത്തിയാൽ ഇന്നും ലക്ഷക്കണക്കിന് പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കാൻ കഴിവ് ഉള്ള താരം ആണ് സൂര്യ.
എന്നാൽ 2010 ന് ഒക്കെ ശേഷം സൂര്യ അധികവും ചെയ്തിരിക്കുന്നത് പരീക്ഷണ ചിത്രങ്ങൾ ആണ്. ഇത് മൂലം മാത്രം ആണ് സൂര്യ ചിത്രങ്ങൾക്ക് ബാക്കിയുള്ള താരങ്ങൾ സേഫ് സോൺ ചിത്രം വെച്ച് നേടുന്ന കളക്ഷൻ നേടാൻ കഴിയാതെ വരുന്നത്. അയൻ, ഗജനി, സിംഗം തുടങ്ങിയ സൂര്യ ചിത്രങ്ങളുടെ കളക്ഷൻ മറികടക്കാൻ പലർക്കും ഒരുപാട് വർഷങ്ങൾ എടുത്തു. അതിന് ശേഷം അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങളിലേക്ക് അദ്ദേഹം മാറിയത് ബോക്സ് ഓഫീസിൽ ചെറിയ ഒരു തളർച്ച ഉണ്ടാക്കി. എന്നാൽ ഒരു മാസ്സ് എന്റർടൈനർ ചിത്രവുമായി സൂര്യ എത്തിയാൽ ഇപ്പോഴുള്ള സ്ഥിതി എല്ലാം മാറും എന്ന് ഉറപ്പാണ് എന്നാണ് ആരാധകൻ പറയുന്നത്.